l o a d i n g

ഗൾഫ്

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, ജിദ്ദ കെ.എം.സി.സി ശില്‍പശാല സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

ജിദ്ദ- രാജ്യത്ത് നടപ്പാക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രവാസികള്‍ക്കുള്ള ആകുലത പരിഹരിക്കുന്നതിനും ആശങ്ക ഒഴിവാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ പ്രതിപാദിച്ച് ജിദ്ദ കെ.എം.സി.സി ശില്‍പശാല സംഘടിപ്പിച്ചു. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയ അവസരത്തില്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ചും പ്രവാസികള്‍ക്ക് ഉണ്ടാവുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതിന് വേണ്ടിയുമാണ് ശില്‍പശാല സംഘടിപ്പിച്ചത്. ആശങ്ക വെടിയാം ജാഗ്രതരാവാം എന്ന ശീര്‍ഷകത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മുഹമ്മദ് മുസ്തഫ മാസ്റ്ററും എം എ റഫീക്ക് മാസ്റ്ററും പ്രവര്‍ത്തകരുമായി സംവദിച്ചു.

പ്രവാസികളുടെ വോട്ടുചേര്‍ക്കല്‍ സംബന്ധിച്ച് ചില കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിക്കാന്‍ പ്രവാസി സംഘടനകളുടെ കൂട്ടായ പരിശ്രമത്തിലൂടെ ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ ശ്രദ്ധയില്‍ പ്രവാസി വിഷയങ്ങള്‍ കൊണ്ട് വരുന്നതിന് വേണ്ടിയുള്ള അടിയന്തിര ഇടപെടലുകള്‍ ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആക്ടിംഗ് പ്രസിഡന്റ് സി.കെ.എ റസാക്ക് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹ്‌മാന്‍ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു. നാസര്‍ മച്ചിങ്ങല്‍, ഷക്കീര്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026