l o a d i n g

ഗൾഫ്

ഒഐസിസി സുരക്ഷ പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട കാമ്പയിനു ഒഐസിസി സബര്‍മതി ഓഫീസില്‍ വെച്ചു റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ തുടക്കം കുറിച്ചു.

സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം സാധാരണക്കാരായിട്ടുള്ള പ്രവാസി സുഹൃത്തുകളിലേക്ക് എത്തിക്കുന്നതിനുള്ള ഫലപ്രദമായ പദ്ധതികള്‍ ആണു ഉള്‍പെടുത്തിയിട്ടുള്ളത് എന്നും, ഈ പദ്ധതിയുടെ പ്രയോജനം മുന്‍ വര്‍ഷങ്ങളിലെത് പോലെ റിയാദ് പൊതു സമൂഹം ഏറ്റെടുക്കണമെന്നും, ഒഐസിസി സുരക്ഷാ പദ്ധതി നമ്മുടെ സമൂഹത്തിനോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് എന്നും കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം സോനാ ഗോള്‍ഡ് ആന്റ് ഡയമണ്ട് കണ്‍ട്രി ഹെഡ് ശ്രീജിത്തിനു അപേക്ഷ ഫോം നല്‍കികൊണ്ട് ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ നിര്‍വഹിച്ചു.

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റും പദ്ധതിയുടെ ജനറല്‍ കണ്‍വീനറുമായ നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു. മൂന്നാം ഘട്ട കാമ്പയിന് മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, ഡോ. അബ്ദുള്‍ അസിസ്, സാമൂഹിക പ്രവര്‍ത്തകന്‍ നിഹാസ് പുനൂര്‍, സലിം പള്ളിയില്‍, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിക്ക് കല്ലുപറമ്പന്‍, സമിതി അംഗങ്ങളആയ ബാലു കുട്ടന്‍, അഡ്വ. എല്‍ കെ അജിത്, സൈഫ് കായംകുളം, നാദിര്‍ഷ റഹ്‌മാന്‍, മൃദുല വിനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍ ആമുഖം പറഞ്ഞ ചടങ്ങിന് ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു. ഒഐസിസി ജില്ലാ അധ്യക്ഷന്മാര്‍ നാഷണല്‍ കമ്മിറ്റി, ഗ്ലോബല്‍ കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും സഹപ്രവര്‍ത്തകരും ചടങ്ങിന് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026