l o a d i n g

ഗൾഫ്

ന്യൂമോണിയ ബാധിച്ച് മലയാളി യുവാവ് ദമാമില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 11, 2025

ദമാം: ന്യൂമോണിയ ബാധിച്ച് മലയാളി യുവാവ് ദമാമില്‍ മരിച്ചു. തിരുവനന്തപുരം, നെടുമങ്ങാട്, നെറ്റിറച്ചിറ സ്വദേശി അരുണ്‍ നിവാസില്‍ രാകേഷ് രമേശന്‍ (37) ആണ് മരിച്ചത്. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാകേഷിനെ നില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയായിരുന്നു.

ദമാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു. പത്ത് വര്‍ഷത്തിലേറെയായായി സൗദിയിലുണ്ട്. രമേശന്‍ ചെട്ടിയാര്‍, എ. മോളി ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരന്‍മാരുണ്ട്. മരണത്തെ തുടര്‍ന്ന് ദമാമില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ നീതു, ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ സകേത് രാകേഷ്, സാരംഗ് രാകേഷ് എന്നിവര്‍ മക്കളാണ്. കുടുംബത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലേക്ക് മടക്കി അയച്ചു. ഏതാനും മാസം മുന്‍പാണ് രാകേഷ് കുടുംബത്തെ ദമാമില്‍ കൊണ്ടുവന്നത്. രാകേഷിന്റെ അപ്രതീക്ഷിത വേര്‍പാട് പ്രവാസി സമൂഹത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026