l o a d i n g

ഗൾഫ്

ജിദ്ദ മങ്കട മണ്ഡലം കെഎംസിസി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 11, 2025

ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി ആഹ്വാന പ്രകാരം സംഘടനയെ സജ്ജമാക്കാം തിരഞ്ഞെടുപ്പിനൊരുങ്ങാം എന്ന മുദ്രാവാഖ്യത്തില്‍ ജിദ്ദയില്‍ മലപ്പുറം ജില്ലയിലുള്‍പ്പെടുന്ന പഞ്ചായത്ത് മണ്ഡലം കമ്മിറ്റികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി ജിദ്ദ മങ്കട മണ്ഡലം കെഎംസിസി 'ഒരുക്കം 2025' എന്ന പേരില്‍ ഷറഫിയ ക്വാളിറ്റി റസ്റ്ററന്റില്‍ സായാഹ്ന ക്യാമ്പും പൊതു സമ്മേളനവും സംഘടിപ്പിച്ചു.

മദീന റോഡ് മസ്ജിദ് സഊദ് ഇസ്ലാഹി സെന്റര്‍ മദ്രസ വിദ്യാര്‍ത്ഥി ഹാഫിസ് മുഹമ്മദ് ഷീസിന്റെ ഖിറാഅത്തോടെ മണ്ഡലം പ്രസിഡന്റ് സമദ് മൂര്‍ക്കനാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രമേയം അവതരിപ്പിച്ചു.

മൂര്‍ക്കനാട് പഞ്ചായത്ത് വനിതാ ലീഗ് ജനറല്‍ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ നഫ്ല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അബ്ദുറഹിമാന്‍ വി പി, സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി വൈസ്പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി, ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിങ്ങ് പ്രസിഡന്റ് റംസീന തുടങ്ങിയവര്‍ സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു.

വിവിധ സെഷനുകളിലായി നടന്ന സായാഹ്ന ക്യാമ്പില്‍ ഹാഷിഫ് ഹുദവി കുന്നുംപുറം, കരീം പടിക്കമണ്ണില്‍ തുടങ്ങിയവര്‍ അംഗങ്ങള്‍ക്കായി ഉദ്ബോധന ക്ളാസുകള്‍ നടത്തി. മണ്ഡലത്തില്‍ നിന്നുള്ള പഞ്ചായത്ത് ഭാരവാഹികള്‍ അവരവരുടെ പഞ്ചായത്തുകളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് മാമ്പ്ര സ്വാഗതവും ട്രഷറര്‍ ഢഠങ മുത്തു നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026