l o a d i n g

ഗൾഫ്

വാഹനം ഇടിച്ച് മരിച്ച യു.പി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 11, 2025

തായിഫ്: എയർപോർട്ട് റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരണപ്പെട്ട ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശി അബ്ദുൽ നസീറിൻ്റെ (50) മൃതദേഹം മറവ് ചെയ്തു. തായിഫ് സൈൽ റോഡിലെ ഇബ്രാഹിം ജൂഫാലി കബർസ്ഥാനിലാണ് മറവ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. മൂന്നുവർഷമായി താഇഫിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരുന്ന നസീർ ഇതുവരെ നാട്ടിൽ പോയിട്ടില്ല. അപകട വിവരമറിഞ്ഞ് ദമാമിൽ നിന്നെത്തിയ സഹോദരൻ അബ്ദുൽ ഖൈസിൻ്റെ പേരിലുള്ള പവർ ഓഫ് അറ്റോർണിയിൽ നിയമ നടപടികൾ പൂർത്തിയാക്കാൻ തായിഫ് കെഎംസിസി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് രംഗത്തുണ്ടായിരുന്നു.

വാഹനങ്ങൾ ചീറിപ്പായുന്ന തിരക്കേറിയ നിരത്തുകൾ മുറിച്ചുകടക്കാൻ അധികൃതർ ഒരുക്കിയ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. അല്ലാത്തതൊക്കെ നിയമ ലംഘനമായാണ് കണക്കാക്കുക. അതുകൊണ്ടുതന്നെ അശ്രദ്ധ കാരണം സംഭവിക്കുന്ന അപകടങ്ങൾക്ക് നിയമ പരിരക്ഷയോ നഷ്ടപരിഹാരമോ ലഭ്യമാക്കുക എന്നത് ഏറെ ദുഷ്കരമാണെന്നും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ വിങ്ങ് അംഗം കൂടിയായ നാലകത്ത് മുഹമ്മദ് സ്വാലിഹ് പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026