l o a d i n g

സാംസ്കാരികം

രാജ്യാന്തര ചലച്ചിത്രോത്സവം ഗള്‍ഫ് എഡിഷന്‍ സംഘടിപ്പിക്കുമെന്ന് റസൂല്‍ പൂക്കുട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

ദുബായ്: ഗള്‍ഫ് ഉല്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) സംഘടിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. പകുതിയിലധികം മലയാള സിനിമകളും നിര്‍മിക്കുന്നത് ഗള്‍ഫിലെ പ്രവാസികളാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഐ.എഫ്.എഫ്.കെ സൗജന്യ പാസുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കുന്നത് പരിഗണനയിലാണ്. 15,000 സൗജന്യ പാസുകളില്‍ 5,000ത്തിലധികം കൈപ്പറ്റുന്നത് മന്ത്രിമാരുടെ ഓഫിസുകളും പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. എന്നാല്‍, ഇവര്‍ എല്ലാവരും യഥാര്‍ഥ സിനിമ പ്രേമികളാണെന്ന് കരുതുന്നില്ല. കാന്‍ ഉള്‍പ്പടെയുള്ള മേളകളിലും ഐ.എഫ്.എഫ്.കെ യിലെ മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും റസൂല്‍ പൂക്കുട്ടി അറിയിച്ചു. നല്ല തീരുമാനമെടുക്കുന്നതില്‍ ചെയര്‍മാന്‍ സ്ഥാനം ഭാരമായി തോന്നിയാല്‍ അത് അഴിച്ചുവെക്കാന്‍ മടിക്കില്ലെന്നും പറഞ്ഞു.

സിനിമയിലെ 35 % ജോലികളും എഐ ഇല്ലാതാക്കും. തിയേറ്ററുകളില്‍ ആകട നിലവാരം ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പങ്കുവെച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട മലയാള സിനിമ ചെയ്യുന്നത് തന്റെ സ്വപ്നമാണെന്നും അതിന്റെ തിരക്കഥാ ജോലികള്‍ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026