l o a d i n g

ഗൾഫ്

രാജ്യാന്തര മാനേജ്മെൻറ് ഫെസ്റ്റ് ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

റിയാദ്: മാനേജ്‌മെന്റ് രംഗത്തെ വൈദഗ്ദ്യവും പുതുമയുളള ആശയങ്ങളും സംഗമിച്ച സൗദിയിലെ പ്രഥമ രാജ്യാന്തര മാനേജ്‌മെന്റ് ഫെസ്റ്റ് ശ്രദ്ധേയമായി. ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ആണ് 'ഡി-മാന്‍ ഫെസ്റ്റ് 2025' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ലീഡര്‍ഷിപ്, ക്രീയേറ്റിവിറ്റി, ടീംവര്‍ക്ക് എന്നിവ വളര്‍ത്തുകയാണ് ഫെസ്റ്റ് പ്രധാന്യം നല്‍കിയത്.

കോര്‍പ്പറേറ്റ് ട്രെയിനര്‍ സയ്യിദ് മസൂദ് അലി നഖിവി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റും സംരംഭകനുമായ ഹാരിസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ബിസിനസ് കോച്ച് ഇബ്രാഹിം സുബഹാന്‍, ആശംസകള്‍ നേര്‍ന്നു.

പഠനത്തിനൊപ്പം പ്രായോഗിക പരിശീലനം നേടാനും വ്യാപാരലോകത്തെ സമീപിക്കാനും ഫെസ്റ്റ് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ഡീനും ഡി-മാന്‍ ഫെസ്റ്റ് ചെയര്‍പേഴ്‌സണുമായ സല്‍മാനുല്‍ ഫാരിസ് സി പറഞ്ഞു. ബിസിനസ് ക്വിസ്, മാര്‍ക്കറ്റിംഗ് ഗെയിംസ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ്, പ്രോഡക്റ്റ് പ്രസന്റേഷന്‍, അഡ്വര്‍ടൈസ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലെ സര്‍ഗ സംവാദങ്ങള്‍ ബിസിനസ്സ് രംഗത്തെ യഥാര്‍ത്ഥ പ്രവര്‍ത്തനരീതി മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എട്ട് ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ മേളയില്‍ പങ്കെടുത്തു. ക്രൈസിസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, എന്റര്‍പ്രണര്‍ഷിപ്പ്, ഐഡിയ പ്രസന്റേഷന്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു മത്സരങ്ങള്‍. വിവിധ മത്സരങ്ങളില്‍ രഹാന്‍ സിദ്ദീഖി, അയാന്‍ കിര്‍മാനി, ആഷസ് ഖാസി, ഇമ്രാന്‍ ജലാല്‍, സെയ്ദ ജവ്‌രിയ ഫാത്വിമ എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026