l o a d i n g

ഗൾഫ്

സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി മലബാര്‍ എഡ്യൂസിറ്റിയുമായി അക്കാദമിക വിനിമയത്തിന് ധാരണ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

മസ്‌കത്ത്: ഒമാനിലെ സര്‍കാര്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി കേരളത്തിലെ മലബാര്‍ എജ്യൂസിറ്റിയുമായി സഹകരിച്ച് അക്കാദമിക വിനിമയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മലബാര്‍ എഡ്യൂസിറ്റി ചെയമാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഹുസൈന്‍ അലി അല്‍ഖരൂസി , സുല്‍ത്താന്‍ ഖാബൂസ് ഹൈ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് സയന്‍സ് ചെയര്‍മാന്‍ പ്രൊഫ. ഹബീബ് ബിന്‍ മുഹമ്മദ് ആല്‍ റിയാമി തുടങ്ങിയവരുമായി ഡോ ഹുസൈന്‍ മടവൂര്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

2025 / 2026 അദ്ധ്യയന വര്‍ഷത്തില്‍ പദ്ധതി ആരംഭിക്കും. അറബി ഭാഷയില്‍ ബിരുദം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക അറബി ഭാഷയില്‍ സംസാരവും എഴുത്തും പരിശീലിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കും. ആധുനിക അറബി ഭാഷ പരിജ്ഞാനമുള്ളവര്‍ക്ക് ആഗോള തലത്തില്‍ വലിയ തൊഴില്‍ സാധ്യതയാണുള്ളത്. ഇതിന്റെ തുടര്‍ച്ചയായി ഒമാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, ഇന്ത്യന്‍ കള്‍ച്ചര്‍ വിഷയങ്ങളില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ടെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026