l o a d i n g

ഇന്ത്യ

ബിഹാറില്‍ വീണ്ടും നിതീഷ് കുമാര്‍, എന്‍ഡിഎ സഖ്യം വന്‍ ലീഡുമായി മുന്നില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2025

പട്‌ന: എക്‌സിറ്റ് പോള്‍ പ്രവചനം ശരിവെച്ചുകൊണ്ട് ബിഹാറില്‍ എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് ഉറപ്പായി. വോട്ടെണ്ണല്‍ തുടങ്ങി രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 161 സീറ്റിലാണ് എന്‍.ഡി.എ ലീഡ് നിലനിര്‍ത്തുന്നത്. ഇന്‍ഡ്യ സഖ്യത്തിന് 61 സീറ്റിലും ജന്‍സുരാജിന് മൂന്നും മറ്റുള്ളവര്‍ 13ഉം സീറ്റുകളില്‍ മേല്‍ക്കൈ ഉണ്ട്.

എല്ലാ എക്‌സിറ്റ് പോളുകളും എന്‍.ഡി.എക്ക് 150നും 170നും ഇടയില്‍ സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ഏതാണ്ട് ഇത് ശരിവെക്കുന്ന തരത്തിലാണ് നിലവിലുള്ള ഫലം. എന്‍.ഡി.എയില്‍ ജെ.ഡി.യു 74 സീറ്റുകളില്‍ നിലനിര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നിലാണ്. 72 സീറ്റുകളുായി ബി.ജെ.പിയും ഒപ്പമുണ്ട്. കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

ഇത്തവണ 66.91 ശതമാനമാണ് ഓവറോള്‍ പോളിങ് ശതമാനം. ബിഹാറിന്റെ ചരിത്രത്തിലെ റെക്കോഡ് പോളിങ്ങാണിത്. ആദ്യഘട്ടത്തില്‍ 65.08ശതമാനമായിരുന്നു പോളിങ്. രണ്ടാംഘട്ടത്തില്‍ 68.76ശതമാനമായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ 9.62ശതമാനം അധികമാണ് ഇത്തവണ ഓവറോള്‍ പോളിങ് ശതമാനം. കഴിഞ്ഞ തവണ അത് 57.29ശതമാനമായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026