l o a d i n g

ഇന്ത്യ

ബിഹാറില്‍ എന്‍ഡിഎക്ക് എക്‌സിറ്റ് പോള്‍ ഫലങ്ങളെ മറികടന്നുള്ള വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2025

പട്‌ന: എക്‌സിറ്റ് പോള്‍ ഫലങ്ങളെ കടത്തിവെട്ടുന്ന വിജയവുമായി ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി. നിലവില്‍ 202 സീറ്റിലാണ് എന്‍ഡിഎ സഖ്യം വിജയക്കൊടി പാറിച്ചത്. പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 35 സീറ്റില്‍ ഒതുങ്ങി. 91 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെഡിയു 83 സീറ്റുമായി വന്‍ മുന്നേറ്റമുണ്ടാക്കി.

അതേസമയം, 2020ലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡി 27 സീറ്റിലേക്ക് നിലം പതിച്ചു. കോണ്‍ഗ്രസ് പാടെ തകര്‍ന്ന് 5 സീറ്റില്‍ മാത്രമായി. എന്‍ഡിഎക്ക് ഒപ്പമുള്ള എല്‍ജെപി (റാംവിലാസ്) 19 സീറ്റുകള്‍ കരസ്ഥമാക്കി. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി പ്രകടനത്തില്‍ പാടെ പിന്നിലായി. അസറുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റുകള്‍ നേടി. എച്ച്എഎം (എസ്)-5, ആര്‍എല്‍എം-4, സിപിഐ (എംഎല്‍)-2, സി.പി.എം-1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില.

243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ചയാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്. 2020 തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 125 സീറ്റ് നേടി അധികാരം പിടിച്ചപ്പോള്‍ ആര്‍ജെഡി കോണ്‍ഗ്രസ്ഇടതുകക്ഷികള്‍ അടങ്ങിയ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനായിരുന്നു. ഇക്കുറി അതിന്റെ പകുതി പോലും സീറ്റുകള്‍ പിടിക്കാനായില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026