l o a d i n g

ഗൾഫ്

'സിയല്‍ ദുബായ്': ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബായ്ക്ക് സ്വന്തം, പത്തില്‍ ഏഴും ദുബായില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

ദുബായ്: ദുബായിയുടെ ആഡംബര ലോകത്തേക്ക് ഒരു പുതിയ വിസ്മയം കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി സിയല്‍ ദുബായ് മറീന റെക്കോര്‍ഡ് സ്വന്തമാക്കി. 377 മീറ്റര്‍ ആണ് ഇതിന്റെ ഉയരം. മനോഹര വാസ്തുവിദ്യയില്‍ തീര്‍ത്ത ഹോട്ടലിന് 82 നിലകളാണുള്ളത്. ദുബായ് മറീനയില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈഫ്സ്റ്റൈല്‍ ആഡംബര ഹോട്ടലില്‍ ഇന്നു മുതല്‍ ബുക്കിങ് സ്വീകരിച്ചു തുടങ്ങി.

സിയല്‍ ദുബായ് അതിഥികള്‍ക്കായി ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 800-ല്‍ അധികം ആഡംബര മുറികള്‍, 8 വ്യത്യസ്ത ഡൈനിംഗ് ഡെസ്റ്റിനേഷനുകള്‍, 3 ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളങ്ങള്‍- ഇതില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇന്‍ഫിനിറ്റി പൂളും ഉള്‍പ്പെടും, ആഡംബര സ്പാ, അത്യാധുനിക ജിംനേഷ്യം എന്നിവ ഹോട്ടലിന്റെ സവിശേഷതകളാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ഹോട്ടലുകളില്‍ ഏഴും സ്ഥിതി ചെയ്യുന്നത് ദുബായിലാണ് എന്നത് ഈ നഗരത്തിന്റെ വാസ്തുവിദ്യാ മികവിന് സാക്ഷ്യമാണ്. സിയല്‍ ദുബായിക്ക് പുറമെ, ഈ റെക്കോര്‍ഡ് പട്ടികയില്‍ ഗെവോറ ഹോട്ടല്‍, ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ്, റോസ് റെയ്ഹാന്‍ ബൈ റൊട്ടാന,
ബുര്‍ജ് അല്‍ അറബ്, ജുമൈറ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടല്‍, ടവര്‍ പ്ലാസ ഹോട്ടല്‍ എന്നിവ ഉള്‍പ്പെടും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026