l o a d i n g

ഗൾഫ്

സൗദിക്ക് സ്വന്തമായി 'സിക്‌സ് ഫ്‌ലാഗ്‌സ്' തീം പാര്‍ക്ക്, റിയാദിന്റെ വിനോദ മുഖച്ഛായ മാറ്റുന്ന പാര്‍ക്ക് ഡിസംബര്‍ 31-ന് തുറക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2025

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് ഇനി സ്വന്തമായി ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രം. സമ്പൂര്‍ണമായും കലാകായിക വിനോദ നഗരമെന്ന നിലയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന 'ഖിദ്ദിയ സിറ്റി'ക്ക് കീഴിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രമായ 'സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ സിറ്റി' തീം പാര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31-ന് പ്രവര്‍ത്തനമാരംഭിക്കും. റിയാദ് നഗരത്തില്‍നിന്ന് ഏകദേശം 40 മിനിറ്റ് ദൂരത്തില്‍, പ്രകൃതിരമണീയമായ തുവൈഖ് മലനിരകളുടെ ഹൃദയഭാഗത്താണ് ഈ വിസ്മയ ലോകം സ്ഥിതിചെയ്യുന്നത്. വടക്കേ അമേരിക്കക്ക് പുറത്ത് ആദ്യമായി സ്ഥാപിക്കപ്പെടുന്ന സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്കാണിത് എന്ന പ്രത്യേകതയുമുണ്ട്.

പാര്‍ക്കില്‍ റെക്കോഡുകള്‍ തകര്‍ക്കുന്ന റോളര്‍ കോസ്റ്ററുകള്‍ ഉള്‍പ്പെടെ 28 ലോകോത്തര നിലവാരമുള്ള റൈഡുകളും വിനോദാനുഭവങ്ങളും ഒരുക്കുന്നുണ്ട്. ഇതിനുപുറമെ, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകമായി രൂപകല്‍പന ചെയ്ത 18 റൈഡുകള്‍കൂടി ലഭ്യമാകും. സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകത്തെ ആവേശകരമായ വിനോദവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര വിനോദാനുഭവമാണ് ഈ കേന്ദ്രം സന്ദര്‍ശകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഒരു വലിയ കോട്ടയെ കേന്ദ്രീകരിച്ച് ആറ് വ്യത്യസ്ത തീം ഏരിയകളിലായാണ് ആകര്‍ഷണങ്ങള്‍ വ്യാപിച്ചുകിടക്കുന്നത്.

മുതിര്‍ന്നവര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിങ്ങനെ വിവിധ വിഭാഗക്കാര്‍ക്കായി വ്യത്യസ്ത നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ക്കുള്ള പ്രവേശന ടിക്കറ്റിന് 325 സൗദി റിയാല്‍ മുതലും കുട്ടികള്‍ക്കുള്ള ടിക്കറ്റിന് 275 സൗദി റിയാല്‍ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സഹായികള്‍ക്കും 75 സൗദി റിയാലില്‍ തുടങ്ങുന്ന പ്രത്യേക കിഴിവുള്ള ടിക്കറ്റുകള്‍ ലഭിക്കും. ഈ ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ കഴിയില്ല. പാര്‍ക്കിലെ നിര്‍ദിഷ്ട കൗണ്ടറുകളില്‍നിന്ന് നേരിട്ട് വാങ്ങേണ്ടതാണ്. റൈഡുകളില്‍ വേഗത്തില്‍ പ്രവേശനം നേടുന്നതിനായി 'ഗോഫാസ്റ്റ്' സേവനവും അധികമായി തിരഞ്ഞെടുക്കാന്‍ സാധിക്കും. ടിക്കറ്റുകള്‍ https://sixflagsqiddiyacity.com/en എന്ന വെബ്‌സൈറ്റ് വഴി ഇപ്പോള്‍ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ഖിദ്ദിയ സിറ്റിയെ വിനോദം, കായികം, സംസ്‌കാരം എന്നിവക്കായുള്ള ഒരു സമഗ്ര ആഗോള ലക്ഷ്യസ്ഥാനമായി പരിവര്‍ത്തനം ചെയ്യാനുള്ള സൗദി അറേബ്യയുടെ വിശാലമായ പദ്ധതിയിലെ ആദ്യ ചുവടുവെപ്പാണിത്. ഖിദ്ദിയ സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലോകോത്തര ഗെയിമിങ്, ഇ-സ്‌പോര്‍ട്‌സ് കേന്ദ്രം, മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം, ഗോള്‍ഫ് കോഴ്‌സുകള്‍, റേസ് ട്രാക്ക് ഉള്‍പ്പെടുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് ഏരിയ, മേഖലയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങിയ നൂറുകണക്കിന് മറ്റ് ആകര്‍ഷണങ്ങളും അനുഭവങ്ങളും സന്ദര്‍ശകര്‍ക്ക് ലഭിക്കും. ലോകനിലവാരമുള്ള ജീവിതാനുഭവം പ്രദാനം ചെയ്യുന്ന സൗദി അറേബ്യയുടെ ഈ വലിയ പദ്ധതിക്ക് തുടക്കം കുറിക്കുന്ന പ്രധാന നാഴികക്കല്ലാണ് സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ സിറ്റിയുടെ ഉദ്ഘാടനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026