l o a d i n g

ഗൾഫ്

വായനയുടെ ലോകത്തേക്ക് വെളിച്ചം വീശി ജിദ്ദ ലിറ്ററേച്ചര്‍ എക്‌സ്‌പോക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 17, 2025

ജിദ്ദ: വായനയുടെ വിശാല ലോകത്തേക്ക് വെളിച്ചം വീശി ജിദ്ദ ലിറ്ററേച്ചര്‍ എക്‌സ്‌പോക്ക് പ്രൗഢമായ തുടക്കം. ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ സംഘടിപ്പിക്കുന്ന രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ലിറ്റ് എക്‌സ്‌പോ 2025 ന്റെ തുടക്കം പുസ്തക പ്രേമികളുടെ വേറിട്ട സംഗമമായി മാറി, ലിറ്റ് എക്‌സ്‌പോയുടെ ഉദ്ഘാടനം ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ടും 24 ന്യൂസ് സൗദി റിപ്പോര്‍ട്ടറുമായ ജലീല്‍ കണ്ണമംഗലം നിര്‍വ്വഹിച്ചു.

ജിദ്ദ സമൂഹത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ ഫോക്കസ് എന്ന യുവജന കൂട്ടായ്മ വ്യത്യസ്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദയിലെ വായനാ കൂട്ടായ്മകളെ പ്രതിനിധീകരിച്ചെത്തിയ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് സംഗമം ശ്രദ്ധേയമായി. ലിറ്റ് എക്സ്‌പോ സ്വാഗതസംഘം ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് വിവിധ വായനാക്കൂട്ടങ്ങളുടെ പ്രതിനിധികള്‍ വായനയുടെ സമകാലിക സാഹചര്യങ്ങളെ ഗൗരവമായി വിലയിരുത്തി. വായന മരിച്ചുവെന്ന വാദം അസ്ഥാനത്താണെന്നും, കാലത്തിനനുസരിച്ച് വായനയുടെ സ്വഭാവത്തിനു മാറ്റം വന്നു കൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു.

യുവതലമുറയെ വായനയിലേക്കാകര്‍ഷിക്കാന്‍ നൂതന സാങ്കേതിക വിദ്യകളെ സൃഷ്ടിപരമായി വിനിയോഗിക്കണമെന്ന് പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. ഡിജിറ്റല്‍ വായനാ ലോകം വിപ്ലവകരമായ സാധ്യതകളിലേക്ക് കടക്കുകയാണെന്ന് സിജി കമ്മ്യൂണിറ്റി ലൈബ്രറി പ്രതിനിധി റഫീഖ് പെരുള്‍ അഭിപ്രായപ്പെട്ടു. സിജിയുടെ സംരംഭമായ ഡിജി സ്‌പേസ് മുഖേന വായിച്ച് കഴിഞ്ഞ പുസ്തകങ്ങളെ ഡിജിറ്റല്‍ ഇടങ്ങളിലേക്കു മാറ്റുന്ന പദ്ധതിക്ക് മികച്ച സ്വീകാര്യതയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വായന മനസ്സില്‍ നൈര്‍മല്യം വിതയ്ക്കുന്ന ഉദാത്തമായ പ്രവൃത്തിയാണെന്നും മനുഷ്യന്‍ നിലനില്‍ക്കുന്നിടത്തോളം വായനയും നിലനില്ക്കുമെന്നും സമീക്ഷ വായനാവേദി പ്രതിനിധി ഷാജി അത്താണിക്കല്‍ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് നെഹ്റുവിന്റെ വാക്കുകള്‍ എങ്ങനെ കരുത്ത് പകര്‍ന്നുവോ, അതുപോലെ ഈ ഫാസിസ്റ്റ് കാലഘട്ടത്തിലും ആ വാക്കുകള്‍ സമകാലിക പ്രസക്തിയാര്‍ജിച്ചിരിക്കുന്നു എന്ന് ജിദ്ദാ വായനാകൂട്ടം പ്രതിനിധി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഈ സംഗമം അക്ഷരങ്ങളെയും അക്ഷരസ്‌നേഹികളെയും ഒരുമിപ്പിക്കുന്ന ധന്യമായ വേദിയാണെന്ന് അക്ഷരം വായനാവേദി പ്രതിനിധി ശിഹാബ് കരുവാരകുണ്ട് അഭിപ്രായപ്പെട്ടു.

വായന മരിച്ചിട്ടില്ല, മറിച്ച് പൊടിപിടിച്ച പുസ്തകങ്ങളാണ് മരിക്കുന്നതെന്നും വിദ്യാര്‍ത്ഥികളെ വായനയിലേക്കു കൈപിടിച്ച് കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ അഭിപ്രായപ്പെട്ടു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ട് അതിന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുകയാണ് ഫോക്കസ് ചെയ്യുന്നതെന്നും വായനക്ക് പ്രചോദനം നല്‍കുന്ന ലിറ്റ് എക്‌സ്‌പോയുടെ പ്രവര്‍ത്തനങ്ങളില്‍ വായനാ പ്രേമികളുടെ പിന്തുണ ഉണ്ടാവണമെന്നും ഫോക്കസ് മുന്‍ സി.ഇ.ഒ പ്രിന്‍സാദ് പാറായി സൂചിപ്പിച്ചു.

രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ലിറ്റ് എക്‌സ്‌പോയുടെ സമാപനമായി ബുക്ക് ഹറാജ് 2026 ജനുവരി 10-ന് നടക്കും. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ബുക്ക് ഹറാജിന്റെ കഴിഞ്ഞ രണ്ട് പതിപ്പുകളുടെ വീഡിയോ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു. ഫോക്കസ് ജിദ്ദ ഭാരവാഹികളായ ഷഫീഖ് പട്ടാമ്പി സ്വാഗതവും റഷാദ് കരുമാര നന്ദിയും പറഞ്ഞു.

PHOTO: ജിദ്ദ ലിറ്റ് എക്‌സ്‌പൊ ഉദ്ഘാടനം ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ട് ജലീല്‍ കണ്ണമംഗലം നിര്‍വഹിക്കുന്നു

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026