l o a d i n g

ഗൾഫ്

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഉപദേഷ്ടാക്കളായി മലയാളി ഷാനവാസ് ബാവയും, ശങ്കര്‍ ഗൗഡും നിയമിതരായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 17, 2025

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് അഭിമാനമായി, തൊഴില്‍ മന്ത്രാലയത്തിന്റെ (Ministry of Labour) കമ്മ്യൂണിറ്റി അഡൈ്വസര്‍മാരായി രണ്ട് പ്രമുഖരെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്.) പ്രസിഡന്റും മലയാളിയുമായ ഷാനവാസ് ബാവയെയും ഐ.സി.ബി.എഫ്. മാനേജിങ് കമ്മിറ്റി അംഗം ശങ്കര്‍ ഗൗഡിനെയുമാണ് മന്ത്രാലയം നിയമിച്ചത്.

ഇന്ത്യന്‍ സമൂഹത്തിനിടയിലെ സമഗ്രമായ സേവന പ്രവര്‍ത്തനങ്ങള്‍, മികച്ച നേതൃപാടവം എന്നിവ വിലയിരുത്തിയാണ് ഖത്തര്‍ തൊഴില്‍ മന്ത്രാലയം ഇരുവര്‍ക്കും ഈ സുപ്രധാന ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്.

പ്രവാസികളുടെ, പ്രത്യേകിച്ച് തൊഴിലാളി സമൂഹത്തിന്റെ ജീവകാരുണ്യപരവും ക്ഷേമപരവുമായ കാര്യങ്ങളില്‍ സജീവമായ ഐ.സി.ബി.എഫിന്റെ തലവനാണ് ഷാനവാസ് ബാവ. തൃശൂര്‍ കേച്ചേരി സ്വദേശിയായ ഇദ്ദേഹം ദോഹയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ മികവും മികച്ച സംഘാടന ശേഷിയും ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഏറെ അംഗീകരിച്ചിട്ടുണ്ട്. ഐ.സി.ബി.എഫിന്റെ സേവനങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കേരള ബിസിനസ് ഫോറം (കെ.ബി.എഫ്.) മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സസ്‌ന (തൃശൂര്‍ എം.ടി.ഐ. ലെക്ചറര്‍), മകള്‍: ഹന്ന ഫാത്തിമ (മോഡല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി).

ഐ.സി.ബി.എഫ്. എം.സി. അംഗവും തൊഴിലാളി-മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം തലവനുമാണ് ശങ്കര്‍ ഗൗഡ്. തെലങ്കാന സ്വദേശിയായ ശങ്കര്‍ ഗൗഡ് നീണ്ടകാലത്തെ സേവന പാരമ്പര്യം കൊണ്ടാണ് ഈ അംഗീകാരത്തിന് അര്‍ഹനായത്.

ഖത്തര്‍ സര്‍ക്കാറിന്റെ ഈ പുതിയ നീക്കം, രാജ്യത്തെ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026