l o a d i n g

ഗൾഫ്

തൃശൂര്‍ ജില്ലാ സൗഹൃദവേദി സൗഹൃദ സംഗമം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 17, 2025

റിയാദ്: സൗദി അറേബ്യയിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ സൗഹൃദസംഗമവും
2026 ലേ മെംബര്‍ഷിപ് കാമ്പയിനും അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്‌സിറ്റ് 18 ലെ വലീദ് ഇസ്തിരാഹായില്‍ വെച്ച് നടന്ന പരിപാടികള്‍ക്കു സൗഹൃദവേദി പ്രസിഡന്റ് സി വി കൃഷ്ണ കുമാര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും പ്രവാസി സമ്മാന്‍ ജേതാവുമായ
ശിഹാബ് കൊട്ടുകാട് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു.

2026 ലെ അംഗത്വ വിതരണം ഇരിഞ്ഞാലക്കുട സ്വദേശി ആഷിക്കിന് അംഗത്വം നല്‍കി മെമ്പര്‍ഷിപ് കമ്മിറ്റി കണ്‍വീനര്‍ ശരത് ജോഷി നിര്‍വഹിച്ചു.
അംഗങ്ങളുടെ മക്കളുടെ വിവാഹത്തിനുള്ള വിവാഹ സമ്മാനങ്ങള്‍ അടുത്തിടെ വിവാഹിതയായ ഫാത്തിമ റഷീദിന് വേണ്ടി പിതാവ് റഷീദിന് മുന്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ കാരേക്കാട്ടും അഫ്‌നാനുള്ള വിവാഹസമ്മാനം പിതാവ് ഷഫീക് മുഹമ്മദിന് കുടുംബ സുരക്ഷാ ചെയര്‍മാന്‍ സുരേഷ് തിരുവില്വാമലയും സമ്മാനിച്ചു.

മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഫോര്‍ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശരത് ജോഷി, സൂരജ് കുമാര്‍, ധനഞ്ജയകുമാര്‍, പങ്കജാക്ഷന്‍, അഷ്റഫ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബാബു പൊറ്റേക്കാട് സ്വാഗതവും ഷാഹിദ് അറക്കല്‍ യോഗത്തിന് നന്ദിയും പറഞ്ഞു.

ചിലങ്ക നൃത്തവിദ്യാലയത്തിലെയും ഭാവാര്‍ച്ചന ഡാന്‍സ് അക്കാഥമിയിലെയും തറവാട് കുടുംബ കൂട്ടായ്മയിലെയും കുട്ടികള്‍ അവതരിപ്പിച്ച തിരുവാതിര കളി, ക്ളാസിക്കല്‍ ഡാന്‍സ് , സിനിമാറ്റിക് ഡാന്‍സ്, ഫോക് ഡാന്‍സ് എന്നിവയും സൗഹൃദവേദി അംഗങ്ങളായ നമസ്‌തേ സന്തോഷ് , ദിവ്യ പ്രശാന്ത്, കീര്‍ത്തി രാജന്‍, വിഷ്ണു, ജീവന്‍, ലേഖ, ജാവേദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി. അക്ഷിക മഹേഷ് വാര്യര്‍ പ്രോഗ്രാമിന്റെ അവതാരിക ആയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026