l o a d i n g

ബിസിനസ്

ജിദ്ദയിലെ ലുലുവിന്റെ ആദ്യ ലോട്ട് സ്റ്റോര്‍ അല്‍ റവാബിയില്‍ തുറന്നു, കൂടുതല്‍ ഉത്പന്നങ്ങള്‍ക്കും വില 22 റിയാലില്‍ താഴെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 17, 2025

റിയാദ് : ലുലുവിന്റെ വാല്യൂ ഷോപ്പിങ്ങ് കണ്‍സ്‌പെറ്റ് സ്റ്റോറായ ലോട്ട് സൗദി അറേബ്യയില്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ജിദ്ദയില്‍ ആദ്യ ലോട്ട് സ്റ്റോര്‍ തുറന്നു. അല്‍ റവാബിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പുതിയ ലോട്ട് പ്രവര്‍ത്തനമാരംഭിച്ചത്. കുറഞ്ഞ നിരക്കില്‍ മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാക്കുകയാണ് ലോട്ട് സ്റ്റോറിലൂടെ ലുലു. കൂടുതല്‍ ഉത്പന്നങ്ങള്‍ക്കും 22 റിയാലില്‍ താഴെ മാത്രമാണ് വില.

38000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലോട്ട് സ്റ്റോറില്‍, വീട്ടുപകരണങ്ങള്‍, കിച്ചന്‍വെയര്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, ബ്യൂട്ടി പ്രൊഡ്ക്ട്‌സ് അടക്കം വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സൗദിയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഹഫര്‍ അല്‍ ബതിന്‍, അല്‍ അഹ്‌സ, സെയ്ഹത്, മലാസ്, റുസെയ്ഫ എന്നിവിടങ്ങളില്‍ ലുലു ലോട്ട് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താകള്‍ക്കായി ബജറ്റ് ഫ്രണ്ടലി ഷോപ്പിങ്ങ് കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലോട്ട് സ്റ്റോറുകള്‍ ലുലു സജീവമാക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026