l o a d i n g

ഗൾഫ്

യുഎഇ ദേശീയ ദിനാഘോഷം: രണ്ടു ദിവസത്തെ പൊതു അവധി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 18, 2025

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് പൊതു, സ്വകാര്യ മേഖലകള്‍ക്ക് മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പൊതുഅവധി. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായര്‍ കൂടി വരുന്നതോടെ ഫലത്തില്‍ നാല് ദിവസത്തെ അവധി ലഭിക്കും. ഷാര്‍ജ പോലുള്ള എമിറേറ്റുകളില്‍ വെള്ളിയാഴ്ചയും അവധി ആയതിനാല്‍ ഇവര്‍ക്ക് അഞ്ചുദിവസത്തെ അവധി ലഭിക്കും.

നാലുദിവസത്തെ അവധിക്ക് ശേഷം ഡിസംബര്‍ മൂന്നിനായിരിക്കും ഓഫിസുകള്‍ പ്രവര്‍ത്തിക്കുക. ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് രൂപവത്കരിച്ചതിന്റെ ബഹുമാനാര്‍ഥമാണ് എല്ലാവര്‍ഷവും ഡിസംബര്‍ രണ്ടിന് യു.എ.ഇ ദേശീയ ദിനമായി ആഘോഷിക്കുന്നത്. 1971 ഡിസംബര്‍ രണ്ടിനാണ് ഏഴ് എമിറേറ്റുകള്‍ ചേര്‍ന്ന് യു.എ.ഇ രൂപവത്കരിക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് അതിവിപുലമായ ആഘോഷങ്ങളും പരിപാടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026