l o a d i n g

ഇന്ത്യ

വെറുപ്പിന്റെ കാലത്ത് സ്‌നേഹത്തിന്റെ മന്ത്രവുമായി ഐശ്വര്യ റായ്, പ്രധാനമന്ത്രി മോദി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ് നടത്തിയ പ്രസംഗം വൈറലായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

പുട്ടപര്‍ത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പടരിപാടിയില്‍ നടി ഐശ്വര്യ റായ് ബച്ചന്‍ നടത്തിയ പ്രസംഗം വൈറലായി. ഐശ്വര്യ റായിയുടെ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. വിദ്വേഷത്തിന്റെ വിത്തുകള്‍ പാകി വിഭാഗീയമായ ചര്‍ച്ചകള്‍ക്ക് വഴിമാറുന്ന കാലഘട്ടത്തില്‍, സ്‌നേഹത്തെയും മനുഷ്യത്വത്തെയും വാഴ്ത്തുന്ന അവരുടെ പ്രസംഗം ഐക്യത്തിന്റെ സന്ദേശമായി മാറുകയായിരുന്നു.

''ഒരു ജാതി മാത്രമേയുള്ളൂ, അത് മനുഷ്യത്വത്തിന്റെ ജാതിയാണ്. ഒരു മതമേയുള്ളൂ, അത് സ്‌നേഹത്തിന്റെ മതമാണ്. ഒരു ഭാഷയേയുള്ളൂ, അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒരു ദൈവമേയുള്ളൂ, അദ്ദേഹം സര്‍വവ്യാപിയാണ്.'' ഐശ്വര്യ റായ് ബച്ചന്റെ പ്രസംഗത്തിലെ ഈ വാക്കുകള്‍ രാജ്യം ഏറ്റെടുക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നടന്ന സത്യ സായിബാബയുടെ ജന്മശതാബ്ദി ആഘോഷവേളയിലാണ് ഐശ്വര്യ തന്റെ ശക്തമായ കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചത്. രാജ്യത്തെ ഉന്നത നേതാക്കളിലൊരാളായ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയില്‍ സന്നിഹിതനായിരിക്കെ, ജാതി, മതം, ഭാഷ എന്നിവയെക്കുറിച്ചുള്ള തന്റെ ദര്‍ശനം അവര്‍ തുറന്നു പറഞ്ഞു.

സൗന്ദര്യത്തിന് പുറമെ, ശക്തമായ സാമൂഹിക കാഴ്ചപ്പാടുകള്‍ കൂടി തനിക്കുണ്ടെന്ന് തെളിയിച്ച ഐശ്വര്യ റായ് ബച്ചന്റെ ഈ 'മനുഷ്യത്വ' ഭാഷണം ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026