l o a d i n g

ഗൾഫ്

അലിഫ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന അലിഫ് പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശന കര്‍മ്മം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹമ്മദ് നിര്‍വഹിച്ചു. ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി 100 താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എട്ട് ടീമുകളാണ് അലിഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. ടീം മാനേജേഴ്‌സിന്റെ നേതൃത്വത്തില്‍ ക്യാമ്പസിനകത്ത് നടന്ന താരലേലം അന്താരാഷ്ട്ര മത്സരങ്ങളുടെ താരലേല നടപടിക്രമങ്ങള്‍ക്ക് സമാനമായിരുന്നു.

സാന്റ്‌സ്റ്റോം വാരിയേഴ്‌സ്, ക്രസന്റ് ഈഗ്ള്‍സ്, ഒവയ്‌സിസ് ലയന്‍സ്, ഡെസേര്‍ട്ട് ഫാല്‍ക്കണ്‍ എന്നിവയാണ് അലിഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന നാല് ടീമുകള്‍. നിശ്ചിത തുക മുന്‍നിര്‍ത്തി നടത്തിയ താരലേലത്തില്‍ ടീം മാനേജേഴ്‌സ് മികച്ച താരങ്ങളെ സ്വന്തമാക്കി. നവംബര്‍ 22 ശനിയാഴ്ച 7 മണി മുതല്‍ സുവൈദി മൈതാനത്ത് അലിഫ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാകും.

ലോഗോ പ്രകാശന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ ടീമുകളെയും ടീം മാനേജര്‍മാരെയും പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026