l o a d i n g

ഗൾഫ്

ഒമാനില്‍ ആറ് അംഗങ്ങളുള്ള കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ചയെന്ന് സംശയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025

മസ്‌ക്കത്ത്: ഒമാനിലെ അല്‍ ആമറാത്ത് വിലായത്തിലെ അല്‍ അത്കിയ പ്രദേശത്തുള്ള വീട്ടില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവും ഭാര്യയും നാലു മക്കളും അടങ്ങുന്നതാണ് കുടുംബം. ഉറക്കത്തിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്, സുരക്ഷാ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

മരണങ്ങളെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററില്‍ അടിയന്തര സന്ദേശം ലഭിച്ചിരുന്നു. രാത്രിയില്‍ വാതക ചോര്‍ച്ചയുണ്ടായതാണ് കുടുംബത്തിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് റോയല്‍ ഒമാന്‍പോലീസ് എക്‌സ് അക്കൗണ്ടിലെ പ്രസ്താവനയില്‍ വ്യക്തമാക്കി.

നിറമോ മണമോ ഇല്ലാത്ത വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. തകരാറിലായ ഹീറ്ററുകള്‍, ശരിയായ വെന്റിലേഷന്‍ ഇല്ലാത്ത ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇത് സാധാരണയായി പുറത്തുവരുന്നത്. ഉയര്‍ന്ന അളവില്‍ ഈ വാതകം ശ്വസിക്കുന്നത് മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിന് കാരണമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026