l o a d i n g

ഗൾഫ്

കോഴിക്കോട് - ഷാര്‍ജ എയര്‍ അറേബ്യ വിമാനം ഫുജൈറയില്‍ കുടുങ്ങി; യാത്രക്കാര്‍ വലഞ്ഞു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025

കോഴിക്കോട്: കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം ഫുജൈറ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നതായി പരാതി. ഇന്ന് പുലര്‍ച്ചെ 3.30-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ 161 യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ഷാര്‍ജയില്‍ എത്തേണ്ടിയിരുന്ന വിമാനം, കൃത്യമായ കാരണം വ്യക്തമാക്കാതെ ഫുജൈറ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.

വിമാനം ഫുജൈറയില്‍ ഇറങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്ര വൈകുന്നത് സംബന്ധിച്ച് വിമാനക്കമ്പനി മുന്‍കൂട്ടി യാതൊരു മുന്നറിയിപ്പും നല്‍കിയില്ലെന്നും അവര്‍ പരാതിപ്പെട്ടു.

വിമാനജീവനക്കാര്‍ നല്‍കുന്ന വിവരം അനുസരിച്ച്, വിമാനം വൈകാന്‍ കാരണം ജീവനക്കാരുടെ ഷിഫ്റ്റ് സംബന്ധിച്ച പ്രശ്‌നങ്ങളാണ്. നിലവില്‍ യാത്ര എപ്പോള്‍ പുനരാരംഭിക്കുമെന്നോ, മറ്റ് യാത്രാക്രമീകരണങ്ങള്‍ എന്തായിരിക്കുമെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ വിമാനത്താവള അധികൃതരോ എയര്‍ അറേബ്യയോ ഇതുവരെ യാത്രക്കാര്‍ക്ക് കൈമാറിയിട്ടില്ല. പുലര്‍ച്ചെ പുറപ്പെട്ട യാത്രക്കാര്‍ക്ക് മണിക്കൂറുകളായി ഫുജൈറ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026