l o a d i n g

ബിസിനസ്

സൗദിയില്‍ 500 മെഗാവാട്ടിന്റെ ഭീമന്‍ എഐ പദ്ധതിയുമായി ഇലോണ്‍ മസ്‌കും എന്‍വിഡിയയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025

വാഷിങ്ടണ്‍: ടെക് ലോകത്തെ ഞെട്ടിച്ച്, എക്സ് സിഇഒ ഇലോണ്‍ മസ്‌ക് സൗദി അറേബ്യയുമായി ചേര്‍ന്ന് വന്‍കിട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പദ്ധതി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫിക്‌സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ (NVIDIA) കൂടി കൈകോര്‍ക്കുന്ന ഈ സംരംഭം 500 മെഗാവാട്ട് ശേഷിയുള്ള ഭീമന്‍ എഐ ക്ലസ്റ്ററുകള്‍ സൗദി മണ്ണില്‍ യാഥാര്‍ത്ഥ്യമാക്കും.

സൗദി കിരീടാവകാശി വാഷിങ്ടണ്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നടന്ന സൗദി-അമേരിക്ക നിക്ഷേപ ഫോറത്തിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. മസ്‌കിന്റെ x AI, സൗദിയുടെ ഹ്യൂമൈന്‍ AI (Human-AI), എന്‍വിഡിയ എന്നിവയുടെ സഹകരണത്തോടെ AI സാങ്കേതികവിദ്യയുടെ വികസനത്തിനായി ക്ലസ്റ്ററുകള്‍ സ്ഥാപിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൗദി അറേബ്യയെ AI ടെക്‌നോളജികളുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
500 മെഗാവാട്ട് ശേഷിയുള്ള ഭീമന്‍ കമ്പ്യൂട്ടിംഗ് ക്ലസ്റ്ററുകളായിരിക്കും നിര്‍മിക്കുക.

AI ക്ലസ്റ്ററുകള്‍ക്ക് പുറമെ സൗദിയുമായി ചേര്‍ന്ന് കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കാനും ആലോചനയുണ്ട്. AI വിപ്ലവത്തില്‍ സൗദി അറേബ്യയെ മുന്‍നിരയിലെത്തിക്കാന്‍ ഈ പുതിയ സംരംഭം വഴിതുറക്കുമെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്.

സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല അല്‍സ്വാഹ മോഡറേറ്റ് ചെയ്ത സെഷനിലാണ് പ്രഖ്യാപനം നടന്നത്. സാങ്കേതിക മേഖലയില്‍ ദശാബ്ദങ്ങളായി തുടരുന്ന സൗദി-അമേരിക്കന്‍ പങ്കാളിത്തം മേഖലയിലെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'വരും വര്‍ഷങ്ങളില്‍ റോബോട്ടിക് തൊഴിലാളികളെ വന്‍തോതില്‍ ഉള്‍പ്പെടുത്തി ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗെയിമിംഗ് മുതല്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് വരെ നിര്‍ണായകമായ എന്‍വിഡിയയുടെ ഗ്രാഫിക്‌സ് ചിപ്പുകളും മസ്‌കിന്റെ AI വിഷനും സൗദിയുടെ വികസന ലക്ഷ്യങ്ങളും ഒന്നിക്കുമ്പോള്‍, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ടെക് കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

2030ഓടെ എഐ മേഖല രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (GDP) 135 ബില്യണ്‍ ഡോളര്‍ വരെ സംഭാവന ചെയ്യുമെന്നാണ് കണക്കാക്കുന്നത്. വന്‍തോതിലുള്ള സര്‍ക്കാര്‍ പിന്തുണയും സാമ്പത്തിക നിക്ഷേപങ്ങളുമാണ് സൗദിയുടെ എഐ രംഗത്തെ ഏറ്റവും വലിയ ശക്തി. എണ്ണയിതര മേഖലകളിലെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2030-ന്റെ കേന്ദ്രബിന്ദുവായി എഐ മാറിക്കഴിഞ്ഞു. ഇലോണ്‍ മസ്‌ക്, എന്‍വിഡിയ തുടങ്ങിയ ആഗോള ഭീമന്മാരുമായുള്ള സഹകരണം, സൗദിയെ പ്രാദേശിക തലത്തിലും ആഗോള തലത്തിലും എഐ രംഗത്തെ ഒരു പ്രധാന ശക്തി ആയി ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026