l o a d i n g

ഗൾഫ്

ആര്‍. എസ്. സി സൗദി ഈസ്റ്റ് മൂന്നാമത് എഡിഷന്‍ നോട്ടെക് എക്‌സ്‌പോ റിയാദില്‍ സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025

റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞും പ്രോത്സാഹിപ്പിച്ചും സമൂഹത്തില്‍ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) സംഘടിപ്പിച്ച മൂന്നാമത് 'നോട്ടെക് - നോളജ് ആന്‍ഡ് ടെക്നോളജി എക്‌സ്‌പോ' റിയാദിലെ അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സമാപിച്ചു.

പരിപാടിയുടെ പ്രധാന ആകര്‍ഷണമായി സയന്‍സ് - ടെക്‌നോളജി പവലിയനുകള്‍, DIY ലാബുകള്‍, പ്രദര്‍ശനങ്ങള്‍, കരിയര്‍ ക്ലിനിക്ക് തുടങ്ങി വൈവിധ്യമായ വിഭവങ്ങളാല്‍ സന്ദര്‍ശകര്‍ക്ക് അറിവും അനുഭവവും ആസ്വാദനവും നല്‍കുന്ന വേദിയായി ഈ വര്‍ഷത്തെ നോട്ടെക് പ്രദര്‍ശന വേദി. പൊതുജനങ്ങള്‍, ഉദ്യോഗാര്‍ഥികള്‍ക്ക് പുറമെ റിയാദ്, ദമ്മാം, ഖോബാര്‍ തുടങ്ങിയ നഗരങ്ങളിലെ സ്‌കൂള്‍ ക്യാമ്പസുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ നോട്ടെക്കിന്റെ ഭാഗമായി. സംരംഭങ്ങള്‍ക്ക് പുറമെ സ്ഥാപനങ്ങള്‍, ക്യാംപസുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കും പവലിയനുകള്‍ സജ്ജീകരിക്കാന്‍ അവസരം നല്‍കി.

സൗദി അറേബ്യയിലെ വിജ്ഞാനസാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകള്‍ക്കുള്ള അംഗീകാരമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷനല്‍ ഏര്‍പ്പെടുത്തിയ നോട്ടെക് എക്‌സലന്‍സി പുരസ്‌കാരം അല്‍ അഹ്‌സ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അപ്ലൈഡ് മെഡിക്കല്‍ സയന്‍സസ് കോളേജിലെ ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും, ചാര്‍ട്ടേഡ് സയന്റിസ്റ്റുമായ ഡോ. ഗൗസല്‍ അസം ഖാന്‍ അര്‍ഹനായി. അദ്ദേഹം വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ്.
ആര്‍. എസ്. സി സൗദി ഈസ്റ്റ് നാഷനല്‍ ചെയര്‍മാന്‍ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സമാപന സംഗമം സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ: എ. അബ്ദുല്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ഡോ: നൗഫല്‍ അഹ്‌സനി നോടെക് സന്ദേശവും, ജനറല്‍ സെക്രട്ടറി അനസ് വിളയൂര്‍ സ്വാഗതവും, അഷ്‌കര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026