l o a d i n g

ഗൾഫ്

കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ റിയാദ് നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025

റിയാദ്: കൊല്ലം ജില്ലക്കാരായി റിയാദിലുള്ള പ്രവാസികളുടെ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ റിയാദ്) എന്ന പേരില്‍ രൂപവത്കരിച്ച കൂട്ടായ്മയുടെ ആദ്യ യോഗം നിസാര്‍ പള്ളിക്കശ്ശേരിയുടെ നേതൃത്വത്തില്‍ റിയാദ് മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ജില്ലയില്‍നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. സമ്പന്നമായ ചരിത്രം പേറുന്ന പഴയ ദേശിങ്ങനാടായ കൊല്ലം ജില്ലയുടെ തനത് പൈതൃകവും കലയും സംസ്‌കാരവും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും അംഗങ്ങളുടെ കലാ, കായിക, സാമൂഹിക, സാംസാകാരിക, വിദ്യാഭ്യാസ മേഖലയിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കുക, അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നിവയാണ് ലക്ഷ്യം.

ഭരണസമിതി രൂപവത്കരണ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയുടെ ആറ് താലൂക്കുകളില്‍ നിന്നായി 21 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രാഥമികമായി തെരഞ്ഞെടുത്തു. നിസാര്‍ പള്ളിക്കശ്ശേരില്‍ (ജനറല്‍ കണ്‍വീനര്‍), ഷിഹാബ് കൊട്ടുകാട് (അഡൈ്വസര്‍), ആതിര ഗോപന്‍ (വനിത പ്രതിനിധി), വിവിധ താലൂക്ക് തല പ്രതിനിധികളായ നസീര്‍ അബ്ദുല്‍ കരീം, ജയന്‍ മാവിള, ഉണ്ണികൃഷ്ണന്‍ (കൊല്ലം) ബാലുകുട്ടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഷൈന്‍ റഷീദ് (കരുനാഗപ്പള്ളി), ജോസ് കടമ്പനാട്, അബ്ദുല്‍ സലീം അര്‍ത്തിയില്‍, സജീര്‍ സമദ് (കുന്നത്തൂര്‍), അലക്‌സ് കൊട്ടാരക്കര, എന്‍. മണികണ്ഠന്‍, മുനീര്‍ (കൊട്ടാരക്കര), ബിനോയ് മത്തായി, നിസാം കുന്നിക്കോട്, ഷാജു പത്തനാപുരം (പത്തനാപുരം), ഷംനാസ് കുളത്തൂപ്പുഴ, ഷാജഹാന്‍, അന്‍സാരി അലിക്കുട്ടി (പുനലൂര്‍) എന്നിവരടങ്ങിയതാണ് അഡ്‌ഹോക്ക് കമ്മിറ്റി. കൂട്ടായ്മയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള റിയാദ് മേഖലയില്‍ ജോലി ചെയ്യുന്ന കൊല്ലം ജില്ലാ നിവാസികള്‍ക്ക് അംഗത്വത്തിനായി 0583847873 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026