l o a d i n g

വേള്‍ഡ്

ബ്രിട്ടീഷ് കുടിയേറ്റ നിയമം കടുപ്പിക്കുന്നു: സ്ഥിരതാമസത്തിന് (ഐഎല്‍ആര്‍) ഇനി 20 വര്‍ഷം വരെ കാത്തിരിക്കണം, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 21, 2025

ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (Indefinite Leave to Remain - ILR) നേടാനുള്ള യോഗ്യതാ കാലാവധി ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പുതിയ നയം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര കുടിയേറ്റക്കാര്‍ക്ക് കടുത്ത തിരിച്ചടിയാകും.

നിലവില്‍ അഞ്ചു വര്‍ഷത്തെ താമസം പൂര്‍ത്തിയാക്കിയാല്‍ ഐഎല്‍ആര്‍-ന് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം, ചില വിഭാഗക്കാര്‍ക്ക് ഇനി വളരെ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും: കുറഞ്ഞ ശമ്പളമുള്ള ജോലിക്കാര്‍ക്ക് ഐഎല്‍ആര്‍ ലഭിക്കാന്‍ ഇനി 15 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. നികുതിദായകരുടെ പണം കൊണ്ടുള്ള ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന കുടിയേറ്റക്കാര്‍ 20 വര്‍ഷം വരെ കാത്തിരിക്കണം.

അതേസമയം, രാജ്യത്തിന് ആവശ്യമായ വിദഗ്ദ്ധര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് 'ഫാസ്റ്റ് ട്രാക്ക്' ഐഎല്‍ആര്‍ സൗകര്യം നിലനിര്‍ത്തും. എന്‍.എച്ച്.എസ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മുന്‍നിര മേഖലകളിലെ വിദഗ്ദ്ധര്‍, ഉയര്‍ന്ന വരുമാനക്കാര്‍, സംരംഭകര്‍ എന്നിവര്‍ക്ക് അഞ്ചു വര്‍ഷത്തിലോ അതില്‍ കുറഞ്ഞ കാലാവധിയിലോ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ സാധിക്കും. ഈ സുപ്രധാന നിയമമാറ്റം ബ്രിട്ടനിലെ കുടിയേറ്റ നയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026