l o a d i n g

ഇന്ത്യ

ഡ്യൂട്ടിയിലെ സമ്മര്‍ദ്ദം: ഗുജറാത്തില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 21, 2025

ഗിര്‍ സോമനാഥ്: എസ്‌ഐആര്‍ ഡ്യൂട്ടിയിലെ അമിതമായ മാനസിക സമ്മര്‍ദ്ദവും കനത്ത ജോലിഭാരവും താങ്ങാനാകാതെ ഗുജറാത്തില്‍ വീണ്ടും അധ്യാപകന്‍ ജീവനൊടുക്കി. ഗിര്‍ സോമനാഥ് ജില്ലയിലെ കൊടിനാര്‍ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അരവിന്ദ് വധേര്‍ (കൊടിനാറിലെ ഛാറ ഗ്രാമം) ആണ് മരിച്ചത്. രാവിലെ 6:30-ഓടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അരവിന്ദ് വധേറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ജോലിഭാരം താങ്ങാനാവുന്നില്ല എന്ന് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

അധ്യാപകര്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ജോലിഭാരത്തെയും സമ്മര്‍ദ്ദത്തെയും ഈ സംഭവം വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരുന്നു. സംഭവത്തില്‍ ഞെട്ടലുണ്ടെന്ന് ഗിര്‍ സോമനാഥ് കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എന്‍.വി. ഉപാദ്ധ്യായ അറിയിച്ചു. അരവിന്ദ് മികച്ചൊരു ബി.എല്‍.ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) ആയിരുന്നുവെന്നും, ചുരുങ്ങിയ സമയം കൊണ്ട് 40% ജോലി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനു തൊട്ടുമുമ്പ് വ്യാഴാഴ്ച, ഖേദ ജില്ലയില്‍ ബി.എല്‍.ഒ ഡ്യൂട്ടി നോക്കിയ മറ്റൊരു അധ്യാപകനായ രമേശ്ഭായി പര്‍മാര്‍ (50) ഉറക്കത്തിനിടെ ഹൃദയാഘാതം വന്ന് മരണപ്പെട്ടിരുന്നു. അമിതമായ എസ്‌ഐആര്‍ ഡ്യൂട്ടി അധ്യാപകരുടെ ആരോഗ്യത്തെ ബാധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അധ്യാപക സംഘടനകള്‍, ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍മാരോട് ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026