l o a d i n g

ഗൾഫ്

ബഷീര്‍ വാരിയത്തിന് കെഎംസിസി യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2025

തായിഫ്: 32 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഷീര്‍ വാരിയത്തിന് അല്‍ ഖുര്‍മ കെഎംസിസി യാത്രയയപ്പ് നല്‍കി. ഷുക്കൂര്‍ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മുസ്ല്യാര്‍ തെയ്യോട്ടുചിറ ഉദ്ഘാടനം ചെയ്തു.

അല്‍ ഖുര്‍മയിലുടനീളം സൗഹൃദ വലയമുള്ള മികച്ച സാമൂഹ്യ പ്രവര്‍ത്തകനായ ബഷീര്‍ വാരിയത്തിനുള്ള യാത്രയയപ്പ് ചടങ്ങില്‍ മേഖലയിലെ ഒട്ടേറെ പേര്‍ പങ്കെടുത്തു. വിവിധ സംഘടന പ്രതിനിധികളും സുഹൃത്തുക്കളുമായ അബ്ദുല്‍ ഖാദര്‍ ടി.കെ, ഹസ്സന്‍ ഹസനി, മുജീബ് ചോക്കാട്, ഹംസ ചാത്രത്തൊടി, നവാസ് സുല്‍ത്താനി, വിനോദ് കേയന്‍, ഉമ്മര്‍ പൊന്നാനി, കുഞ്ഞാലിക്കുട്ടി മുക്കില്‍ ആശംസ നേര്‍ന്നു.

ബഷീര്‍ വാരിയത്ത് മറുപടി പ്രസംഗം നടത്തി. മാസംതോറും ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ചെറിയൊരു സംഖ്യയെങ്കിലും സ്വന്തത്തിനായി മിച്ചം വെക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അത് ശിഷ്ട ജീവിതത്തില്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കെഎംസിസി ഏരിയ ജനറല്‍ സെക്രട്ടറി ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍ സ്വാഗതവും ട്രഷറര്‍ സാദിഖ് ഹറമൈന്‍ നന്ദിയും പറഞ്ഞു. റാഷിദ് പൂങ്ങോട്, ശിഹാബ് നാലുപുരക്കല്‍, അസീസ് ടി.കെ,എച്ച്, ഷറഫുദ്ദീന്‍ സി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഷീര്‍ വാരിയത്തിന് കെഎംസിസിയുടെ ഉപഹാരം ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍ കൈമാറുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026