l o a d i n g

ബിസിനസ്

പ്രമുഖ ഓഡിറ്റിംഗ് സ്ഥാപനമായ പി.എ.എച്ച് ഇന്റലക്ട് സൗദിയിലേക്ക്, ലൈസന്‍സുള്ള ആദ്യ ഇന്ത്യന്‍ സ്ഥാപനം

Thumbnail
Publisher By     എ.എം. സജിത്ത്
November 23, 2025

ജിദ്ദ: കേരളത്തിലെ പ്രമുഖ ഓഡിറ്റിംഗ് സ്ഥാപനമായ പി.എ.എച്ച് ഇന്റലക്ട് സൗദി അറേബ്യയില്‍ ഇതാദ്യമായി പ്രവര്‍ത്തനം ആരംഭിച്ചു. സൗദിയിലെ ലൈസന്‍സുള്ള ആദ്യ ഇന്ത്യന്‍ ഓഡിറ്റിംഗ് സ്ഥാപനമായാണ് പി.എ.എച്ചിന്റെ തുടക്കം. ജിദ്ദയില്‍ ഹോട്ടല്‍ വോവോയില്‍ പ്രമുഖ വ്യവസായികളും സംരംഭകരും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് പി.എ.എച്ച് ഇന്റലക്ട് ഔദ്യോഗിക ലോഞ്ച് പ്രഖ്യാപിച്ചത്.

കോഴിക്കോട്ടെ പി.എ.എച്ച് ഓഡിറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ് സ്ഥാപകന്‍ പരേതനായ പി. അബ്ദുല്‍ ഹമീദിന്റെ മകനായ റാസിഖ് അഹമ്മദ്, അബ്ദുറഹ്‌മാന്‍ ഖാലിദ്, അഷ്‌റഫ് മൊയ്തീന്‍, അബ്ദുറഹ്‌മാന്‍ സൈമാദഹല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പി.എ.എച്ച് ഇന്റലക്ട് സൗദിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. നിയമാനുസൃതവും സുതാര്യവുമായ ഓഡിറ്റിംഗ് സേവനങ്ങളിലൂടെ സംരംഭങ്ങള്‍ക്ക് ശക്തമായ പിന്തുണയും അടിത്തറയുമേകുകയാണ് ലക്ഷ്യമെന്ന് റാസിഖ് അഹമ്മദ് പറഞ്ഞു. നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയും പ്രൊഫഷണല്‍ സമീപനം സ്വീകരിച്ചും ഓഡിറ്റിംഗും അക്കൗണ്ടിംഗും കുറ്റമറ്റതാക്കാനുള്ള വിഭവശേഷിയോടെയാണ് പി.എ.എച്ച് ഇന്റലക്ട് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൃത്യവും പ്രൊഫഷണലുമായ അക്കൗണ്ടിംഗ് രീതികള്‍ അനുവര്‍ത്തിക്കാനുള്ള സാഹചര്യങ്ങളില്ലാതിരുന്നതാല്‍ സംരംഭങ്ങളുടെ തുടക്ക കാലത്ത് താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ വിവരിച്ച ജെ.എന്‍.എച്ച് മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദാലി, പി.എ.എച്ചിന്റെ സൗദിയിലേക്കുള്ള കടന്നുവരവ് ഇവിടെയുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് തുണയാകുമെന്ന് പ്രത്യാശിച്ചു.

സൗദിയുടെ വിഷന്‍ 2030 മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് പാര്‍ട്ണര്‍മാരിലൊരാളായ അബ്ദുറഹ്‌മാന്‍ സൈമാദഹല്‍ പറഞ്ഞു. സൗദിയില്‍ സ്വകാര്യവത്കരണത്തിന് സര്‍ക്കാര്‍ പൂര്‍ണമായ ഊന്നല്‍ നല്‍കുകയാണ്. വികസന സംരംഭങ്ങളില്‍ സ്വകാര്യമേഖലയുടെ വര്‍ധിത പങ്കാളിത്തമാണ് സൗദി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് നിരവധി വന്‍കിട ബിസിനസ് സംരംഭങ്ങള്‍ക്ക് അടിത്തറയേകുമെന്നും പി.എ.എച്ചിന് അതിന്റെ വികാസത്തില്‍ കാര്യമായ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും ഡിജിറ്റൈസേഷന്റേയും സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയായിരിക്കും പ്രവര്‍ത്തനമെന്ന് അഷ്‌റഫ് മൊയ്തീന്‍ പറഞ്ഞു. വിശ്വാസ്യതയുള്ള സംഖ്യകളാണ് ബിസിനസിന്റെ വിജയമെന്ന് ചൂണ്ടിക്കാട്ടിയ അബ്ദുറഹ്‌മാന്‍ ഖാലിദ്, പി.എ.എച്ചിന് ഈ മേഖലയില്‍ കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന് പറഞ്ഞു.

്അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡന്റുമായ ആലുങ്ങല്‍ മുഹമ്മദ്, ഫ്രാഗ്രന്‍സ് വേള്‍ഡ് എം.ഡി പോളണ്ട് മൂസ, ഏഷ്യന്‍ പോളിക്ലിനിക് എം.ഡി ഷറഫുദ്ദീന്‍ വി.പി, വൈറ്റ് പെട്രോ വെന്‍ച്വേഴ്‌സ് ഡയറക്ടര്‍ ഫഹീം അബ്ദുല്‍ മജീദ്, എംവാസ് ഗ്രൂപ്പ് സി.ഇ.ഒ മുല്ലവീട്ടീല്‍ അബ്ദുസ്സലീം, ഉണ്ണീന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

ലോഞ്ചിംഗിന്റെ ഭാഗമായി 'ഗവേണന്‍സ്, ഗ്രോത്ത് ആന്റ് ദി ഫ്യൂച്ചര്‍ ഓഫ് ബിസിനസ്' എന്ന പേരില്‍ നടത്തിയ പ്രത്യേക പരിപാടിയില്‍ ബിസിനസ് രംഗത്തെ നിര്‍ണായകമായ നിരവധി വിഷയങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ചര്‍ച്ചകള്‍ നടന്നു. സൗദി വിഷന്‍ 2030-ല്‍ ബിസിനസുകളുടെ വളരുന്ന പങ്ക്, സക്കാത്ത്, നികുതി പരിഷ്‌കാരങ്ങള്‍ എന്നിവ പാലിക്കാനുള്ള തന്ത്രങ്ങളും ബിസിനസ് നേട്ടങ്ങളും, മാറുന്ന നിയന്ത്രണ സാഹചര്യങ്ങളിലെ ഓഡിറ്റും അഷ്വറന്‍സും, എ.ഐയും ഡിജിറ്റല്‍ പരിവര്‍ത്തനവും വഴി മികച്ച ബിസിനസ് തീരുമാനങ്ങളും കാര്യക്ഷമതയും എങ്ങനെ കൈവരിക്കാം തുടങ്ങിയ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026