l o a d i n g

ഗൾഫ്

ഒഐസിസി സത്താര്‍ കായംകുളം അനുസ്മരണം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 23, 2025

റിയാദ്: റിയാദിലെ രാഷ്ട്രീയ-സാമൂഹിക-കലാ-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്തെ നിറസാനിധ്യമായിരുന്ന അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ ഒഐസിസി നേതാവ് സത്താര്‍ കായംകുളത്തിന്റെ അനുസ്മരണ ചടങ്ങു റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിച്ചു. റിയാദ്കാരുടെ സത്താര്‍ ഇക്കാ വിട്ടു പിരിഞ്ഞിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹം പ്രവാസ ലോകത്തു നടത്തിയ നന്മയാര്‍ന്ന പ്രവര്‍ത്തങ്ങള്‍ ആണു അദ്ദേഹത്തെ റിയാദ് പൊതു സമൂഹം ഇന്നും അനുസമരിക്കുന്നതിനുള്ള കാരണം എന്നു അനുസ്മരണ ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിച്ച ഒഐസിസി പ്രസിഡന്റ് സലീം കളക്കര പറഞ്ഞു.

ഒഐസിസി എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരന്‍, സ്ഥാപക നേതാവ് തുടങ്ങി മതേതരത്വം മുറുകെ പിടിച്ചിരുന്ന ഒരു ജനകീയനായ കോണ്‍ഗ്രസ്സ് നേതാവ് ആയിരുന്നു സത്താര്‍ കായംകുളം എന്നു അനുസ്മരണം നടത്തിയവര്‍ എല്ലാവരും അഭിപ്രായപെട്ടു.

നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സി ഇ ഒ അബ്ദുള്‍ നാസര്‍, കേളി പ്രസിഡന്റ് സിബിന്‍ ഇക്ബാല്‍, ഇസ്ലാഹി സെന്റര്‍ പ്രതിനിധി ജലീല്‍, ഒഐസിസി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി പ്രതിനിധി ഷാജി സോനാ, സലീം അര്‍ത്തിയില്‍, അഡ്വ. അജിത്,ഒഐസിസി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍കാട്,രഘു നാഥ് പറശനികടവ്, ബാലു കുട്ടന്‍,ഷുക്കൂര്‍ ആലുവ,അമീര്‍ പട്ടണം, സൈഫ് കായംകുളം, ഷാനവാസ് മുനമ്പത്തു, നാദിര്‍ഷ റഹ്‌മാന്‍, ഹക്കീം പട്ടാമ്പി,ജില്ലാ പ്രസിഡന്റ്മാരായ ബഷീര്‍ കോട്ടയം,സിദ്ധിക്ക് കല്ലുപറമ്പന്‍, സിജോ വയനാട്, ഒമര്‍ ഷരീഫ്, ഷബീര്‍ വരിക്കപ്പള്ളി, ഷാജി മഠത്തില്‍, മാത്യു ജോസഫ് മാധ്യമ പ്രവര്‍ത്തകരായ വി ജെ നസറുദ്ധീന്‍, ഷിബു ഉസ്മാന്‍, സാമൂഹിക പ്രവര്‍ത്തകരായ സനൂപ് പയ്യനൂര്‍, ഗഫൂര്‍ കൊയിലാണ്ടി, സലീം പള്ളിയില്‍, ഷാജി കെഎംസിസി എന്നിവര്‍ സത്താറിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

ഒഐസിസി വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒഐസിസി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖം പറഞ്ഞു. ജനറല്‍ സെക്രട്ടറി നിഷാദ് ആലംകോട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026