l o a d i n g

ഇന്ത്യ

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര്യകാന്തിന്റെ കാലാവധി. 2027 ഫെബ്രുവരി ഒമ്പത് വരെ സൂര്യകാന്ത് പദവിയിലുണ്ടാകും. രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ പദവി വഹിക്കുന്ന ആദ്യ ഹരിയാനക്കാരനാണ് അദ്ദേഹം.

1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലാണ് സൂര്യകാന്തിന്റെ ജനനം. ഹിസാറിലെ സര്‍ക്കാര്‍ കോളജില്‍ നിന്ന് ബിരുദം നേടിയശേഷം നിയമപഠനത്തിന് പോയി. 1984ല്‍ രോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടി. തുടര്‍ന്ന്ഹിസാര്‍ ജില്ലാകോടതിയില്‍ അഭിഭാഷകനായി ജോലി തുടങ്ങി. 1985ല്‍ ഹരിയാന ഹൈകോടതിയിലേക്ക് മാറി. ഭരണഘടന, സര്‍വീസ്, സിവില്‍ വിഷയങ്ങളില്‍ അവഗാഹം നേടി. 2000ത്തില്‍ ഏറ്റവുംപ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 38 വയസേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. തൊട്ടടുത്ത വര്‍ഷം അദ്ദേഹം സീനിയര്‍ അഡ്വക്കറ്റ് ആയി നിയമിച്ചു. 2004 ജനുവരിയില്‍ ജസ്റ്റിസ് സൂര്യകാന്തിനെ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായി നിയമിച്ചു. 14 വര്‍ഷത്തിലേറെ കാലം അവിടെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മേയില്‍ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2024 നവംബര്‍ മുതല്‍ സുപ്രീംകോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. ഭരണഘടനാ നിയമം, മനുഷ്യാവകാശങ്ങള്‍, ഭരണപരമായ വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 1,000ത്തിലധികം വിധിന്യായങ്ങളുടെ ഭാഗമായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026