l o a d i n g

ഗൾഫ്

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വന്‍ ഓഫര്‍, നവംബര്‍ 30നുള്ളില്‍ ബുക്ക് ചെയ്യുക

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 25, 2025

അബുദാബി: യു.എ.ഇ യാത്രക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വന്‍ ഓഫര്‍. വൈറ്റ് ഫ്രൈഡേ സെയിലിലൂടെ എയര്‍ ടിക്കറ്റുകളില്‍ 35 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 13 മുതല്‍ 2026 ജൂണ്‍ 24 വരെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകള്‍ നവംബര്‍ 30 വരെ ബുക്ക് ചെയ്യാം. നേരത്തെ അവധിക്കാലം പ്ലാന്‍ ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങളെ വിദേശത്ത് എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

യാത്രകളിലൂടെ ലഭിക്കുന്ന അനുഭവങ്ങളെയും ബന്ധങ്ങളെയും വിലമതിക്കുക എന്ന ആപ്തവാക്യത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓഫറാണ് ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അവതരിപ്പിക്കുന്നത്. ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും ഓഫര്‍ ലഭ്യമാണ്. അബുദാബിയില്‍ നിന്ന് ഇത്തിഹാദിന്റെ വിമാന സര്‍വിസുകളുള്ള എല്ലാ സ്ഥലങ്ങളിലേക്കും ഈ ഓഫറുകള്‍ ലഭ്യമാണ്. യാത്രക്കാര്‍ക്ക് വെബ്സൈറ്റ് വഴിയോ എയര്‍ലൈനിന്റെ മൊബൈല്‍ ആപ് വഴിയോ വൈറ്റ് ഫ്രൈഡേ ഓഫറുകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാം.

2026 അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ തിരക്കുള്ള ഒരു യാത്രാ സീസണായിരിക്കുമെന്നാണ് ട്രാവല്‍ വിദഗ്ധരുടെ വിലയിരുത്തല്‍. ഈ വര്‍ഷത്തെ പ്രമോഷന്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും നല്ല ഓര്‍മകള്‍ നല്‍കുന്നതിനുംവേണ്ടി രൂപകല്‍പന ചെയ്തതാണെന്ന് ഇത്തിഹാദ് പ്രതിനിധി പറഞ്ഞു.

ഈ വര്‍ഷം മാത്രം 16 പുതിയ റൂട്ടുകളാണ് ആരംഭിച്ചിട്ടുള്ളത്. കൂടാതെ 32 പുതിയ എയര്‍ബസ് വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. 2030ഓടെ 170 വിമാനങ്ങള്‍ എന്ന പഴയ ലക്ഷ്യത്തില്‍ നിന്ന് 200 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഈ വികസനം വഴി 2030ഓടെ 37 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026