ജുബൈല്‍: പനിയും ശ്വാസ തടസ്സവും മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം അഞ്ചല്‍ അലയമണ്‍ സ്വദേശി രതീഷ് ആചാരി (52) ജുബൈലില്‍ നിര്യാതനായി. നാസര്‍ അല്‍ ഹജ്രി കമ്പനിയില്‍ റിഗ്ഗിങ്ങ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന രതീഷിന്റെ ആകസ്മിക നിര്യാണത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വേദനയായി. മൃതദേഹം ജുബൈലിലെ അല്‍മാന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ മരണാനന്തര നിയമനടപടികള്‍ പുരോഗമിക്കുന്നു. ഭാര്യയും മകനും മകളും ഉള്‍പ്പെടുന്നതാണ് കുടുംബം. മകള്‍ വിദേശത്ത് എം.ബി.ബി.എസിന് പഠിക്കുകയാണ്. മകന്‍ വിദ്യാര്‍ഥിയാണ്.
Related News