l o a d i n g

ഗൾഫ്

"നമ്മൾ ചാവക്കാട്ടുകാർ" സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാര വിതരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽ നിന്ന് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. റിയാദ് അൽയസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യാര ഇന്റർനാഷണൽ സ്‌കൂൾ മാനേജർ അബ്ദുൽ ഖാദർ പ്രശംസാ ഫലകം കൈമാറി. റിയാദിലെ സാമൂഹിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഡോ. ഷഹനാസ് സത്താർ (എം ബി ബി എസ്), മെഹ ഫായിസ് (ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്‌പീച് ലാൻഗേജ് പാത്തോളജി - BASLP), ഹന സത്താർ (ബി കോം + സി എം എ - യുഎസ്) എന്നിവർ പ്രൊഫഷണൽ ബിരുദം നേടിയവർക്കുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

മുഹമ്മദ് ഷാസാദ്, റഫാ ഫാത്തിമ, ലാമിസ് ബിൻ ഇക്ബാൽ, ഫാത്തിമ സന എ പി, സയ്യിദ് റെഹാൻ നൗഫൽ, അപർണ വി എസ്, ഫാത്തിമ സുഹാന വി എസ്, മുഹമ്മദ് സിനാൻ, ഷഹന നസ്‌റിൻ, റെന നാദിർ, സെബ സഹീർ നൂർ, ഫർഹ ഫാത്തിമ എന്നിവരാണ് എസ്എസ്എൽസി, സി ബി എസ് ഇ 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയതിനുള്ള പുരസ്കാരങ്ങൾക്ക് അർഹരായത്.

ഷഹബാസ് പാലയൂർ ആമുഖ പ്രസംഗം നിർവഹച്ചു. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ഷാഹിദ് അറക്കൽ ഉദ്‌ഘാടനം ചെയ്തു. ഇ കെ ഇജാസ് സ്വാഗതവും ഖയ്യും അബ്ദുള്ള നന്ദിയും പറഞ്ഞു. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, ഡോ. കെ ആർ. ജയചന്ദ്രന്‍, റഹ്‌മാൻ മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ, സയ്യിദ് ജാഫർ തങ്ങൾ, ഫെർമിസ് മടത്തൊടിയിൽ , മനാഫ് അബ്ദുള്ള, ഷാജഹാൻ ചാവക്കാട്, നേവൽ ഗുരുവായൂർ, സിറാജുദ്ധീൻ ഓവുങ്ങൽ, കബീർ വൈലത്തൂർ, ആരിഫ് വൈശ്യം വീട്ടിൽ, ഫാറൂഖ് പൊക്കുളങ്ങര, ഷഹീർ ബാബു, യൂനസ് പടുങ്ങൽ, ഫായിസ് ബീരാൻ, സുധാകരൻ ചാവക്കാട്, സലിം പാവറട്ടി, അലി പുത്താട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026