l o a d i n g

സാംസ്കാരികം

പൃഥ്വിരാജിനെ ഇല്ലാതാക്കാന്‍ സിനിമാ മേഖലയില്‍ ഗൂഢാലോചനയെന്ന്് മല്ലിക സുകുമാരന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

തിരുവനന്തപുരം: പ്രമുഖ നടന്‍ പൃഥ്വിരാജ് സുകുമാരനെ സിനിമാ മേഖലയില്‍ നിന്ന് ഒറ്റപ്പെടുത്താനും തകര്‍ക്കാനും ശക്തമായ ശ്രമങ്ങള്‍ നടക്കുന്നതായി അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. പൃഥ്വിരാജിന്റെ പുതിയ ചിത്രം 'വിലായത്ത് ബുദ്ധ'ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും മല്ലിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. സിനിമാ ഇന്‍ഡസ്ട്രിക്കുള്ളിലെ വ്യക്തികളാണ് ഈ ശ്രമങ്ങള്‍ക്ക് പിന്നിലെന്നും മല്ലിക പറഞ്ഞു.

'പൃഥ്വിരാജിനെതിരെ ആക്രമണമുണ്ടാകുമ്പോള്‍ എതിര്‍ത്തു സംസാരിക്കാന്‍ സംഘടനകളും വ്യക്തികളുമില്ല. ഞാന്‍ നോക്കുമ്പോള്‍ വെറുതെ തെറി പറയുകയാണ്. ആക്രമണമുണ്ടാകുമ്പോള്‍ സംഘടന കൂടെ നില്‍ക്കുകയാണ് വേണ്ടത്. ആര്‍ട്ടിസ്റ്റുകളുടെ സംഘടന എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഒപ്പം ഒരുപോലെ നില്‍ക്കണം.' താരസംഘടനകളുടെ നിഷ്‌ക്രിയത്വത്തെ ചൂണ്ടികാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയിലെ ചിലരുടെ പ്രധാന ലക്ഷ്യം പൃഥ്വിരാജ് ആണെന്നും, നടനെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. അന്തരിച്ച നടന്‍ തിലകന്റെ മകന്‍ തിരിച്ചുവരുന്നതിലും ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്നും എന്നാല്‍, ഇതൊന്നും ചോദിച്ചാല്‍ കൃത്യമായ മറുപടി തരാന്‍ സംഘടനയില്‍ ആരുമില്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

'സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്' എന്ന് ആവര്‍ത്തിച്ച മല്ലിക സുകുമാരന്‍, പൃഥ്വിരാജിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തക്കസമയത്ത് കാര്യങ്ങള്‍ തുറന്നുപറയുമെന്നും മുന്നറിയിപ്പ് നല്‍കി. 'പറയേണ്ട സമയത്ത് ചില കാര്യങ്ങള്‍ തെളിവ് നിരത്തി ഞാന്‍ പറയും. ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിനെതിരെ നടപടിയെടുക്കണം. അല്ലെങ്കില്‍ എനിക്ക് പറയാന്‍ കഴിയുന്നിടത്തെല്ലാം ഞാന്‍ ഇത് പറയും. എന്നെ സംഘടനയ്ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ വേണ്ടെന്നും അവര്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026