l o a d i n g

ഗൾഫ്

എയര്‍ ഹെല്‍പ്പ് സ്‌കോറില്‍ ഖത്തര്‍ എയര്‍വേയ്സിന് ഒന്നാം സ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

ദോഹ: എയര്‍ഹെല്‍പ്പ് സ്‌കോര്‍ 2025-ല്‍ ഖത്തര്‍ എയര്‍വേയ്സ് ആഗോളതലത്തില്‍ ഒന്നാമതെത്തി. 10-ല്‍ 8.16 ഓവറോള്‍ സ്‌കോര്‍ നേടിയാണ് ഖത്തര്‍ എയര്‍വേയ്സ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 8.11 സ്‌കോറുമായി രണ്ടാം സ്ഥാനത്തായിരുന്ന എയര്‍ലൈന്‍, ഇത്തവണ കിരീടം സ്വന്തമാക്കി പറന്നുയര്‍ന്നിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. വ്യോമയാന ലോകത്തെ ഏറ്റവും വിശ്വസനീയമായ റാങ്കിംഗുകളില്‍ ഒന്നാണ് എയര്‍ഹെല്‍പ്പ് സ്‌കോര്‍.

ഗള്‍ഫ് എയര്‍ലൈനുകളുടെ അവിശ്വസനീയമായ പ്രകടനം ഈ വര്‍ഷത്തെ റാങ്കിംഗിന്റെ പ്രത്യേകതയാണ്. ഇത്തിഹാദ് എയര്‍വേയ്സ് ആണ് ലോകത്ത് രണ്ടാം സ്ഥാനം നേടിയത്. 10-ല്‍ 8.07 സ്‌കോര്‍ നേടിയ ഇത്തിഹാദ്, വെറും ഒരു വര്‍ഷം കൊണ്ട് ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

ഒമാന്‍ എയര്‍ റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഏഴാം സ്ഥാനത്തേക്ക് എത്തി. കഴിഞ്ഞ വര്‍ഷം 19-ാമതായിരുന്ന എയര്‍ലൈന്‍, ഇത്തവണ 10-ല്‍ 7.82 ഓവറോള്‍ സ്‌കോര്‍ നേടി ലോകോത്തര നിലവാരം തെളിയിച്ചു.

ലോകത്തിലെ ഏറ്റവും സമഗ്രവും വിശ്വസനീയവുമായ എയര്‍ലൈന്‍ റാങ്കിംഗായി കണക്കാക്കപ്പെടുന്ന എയര്‍ഹെല്‍പ്പ് സ്‌കോര്‍, വിമാനക്കമ്പനികളുടെ പ്രകടനം മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. ഓണ്‍-ടൈം പെര്‍ഫോമന്‍സ് (കൃത്യ സമയത്തുള്ള പ്രവര്‍ത്തനം). വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്ത് തന്നെ പറന്നുയരുകയും ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നതിന്റെ കൃത്യതയാണിത്. ക്യാബിന്‍ ക്രൂവിന്റെ സേവനം, യാത്രാ സുഖസൗകര്യങ്ങള്‍, ശുചിത്വം, ഭക്ഷണം, വിനോദ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള യാത്രക്കാരുടെ റേറ്റിംഗ്. വിമാനത്തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാര ക്ലെയിമുകള്‍ വിമാനക്കമ്പനികള്‍ എത്രത്തോളം ന്യായമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നു എന്നതും പരിഗണിച്ചാണ് റേറ്റിംഗ് നിശ്ചയിക്കുന്നത്.

2024 ഒക്ടോബര്‍ 1 മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെയുള്ള ഫ്‌ലൈറ്റ് ഡാറ്റയും, 60-ല്‍ അധികം രാജ്യങ്ങളിലെ 11,500-ല്‍ അധികം യാത്രക്കാരില്‍ നിന്നുള്ള സര്‍വേകളും അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിന്റെ ഈ നേട്ടം മികച്ച സര്‍വീസിനും യാത്രാനുഭവത്തിനും അവര്‍ നല്‍കുന്ന പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026