l o a d i n g

ഗൾഫ്

നിയമ ലംഘനം: മക്കയില്‍ 1313 സ്ഥാപനങ്ങള്‍ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

മക്ക: മക്കയില്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 1313 സ്ഥാപനങ്ങള്‍ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മക്ക കറക്ട്സ് എന്ന വിപുലമായ കാമ്പയിന്റെ ഭാഗമായാണ് നടപടി. നവംബര്‍ 8 മുതല്‍ 25 വരെയുള്ള കാലയളവില്‍ 6046 ഫീല്‍ഡ് പരിശോധനകളാണ് മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കിയത്. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച 783 വര്‍ക്ക്ഷോപ്പുകളും, 530 വെയര്‍ഹൗസുകളുമാണ് പൂട്ടിച്ചത്. കൂടാതെ നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനായി 1,544 റെസ്റ്റോറന്റുകള്‍, 1,411 പലചരക്ക് കടകള്‍, 1,203 ഫുഡ് ട്രക്കുകള്‍ എന്നിവിടങ്ങളിലും പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ 232 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മക്കയിലെ ജീവിതനിലവാരം ഉയര്‍ത്താനുള്ള തുടര്‍ച്ചയായ പദ്ധതികളുടെ ഭാഗമാണ് മക്ക കറക്ട്സ് പരിശോധനകളെന്നും കാമ്പയിന്‍ എല്ലാ പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും തീവ്രമായി തുടരുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026