l o a d i n g

ഗൾഫ്

ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി കാരംസ് ടൂര്‍ണമെന്റില്‍ അപ്പോളോ കോടശേരിക്ക് ഒന്നാം സ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 29, 2025

റിയാദ്: ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി ബത്തയിലെ സബര്‍മതിയില്‍ സംഘടിപ്പിച്ച മുഹമ്മദലി ഇളയൂര്‍-ശിഹാബ് മഞ്ചേരി മെമ്മോറിയല്‍ കാരംസ് ടൂര്‍ണമന്റ് റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉല്‍ഘാടനം ചെയ്തു. ഒ ഐ സി സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും ജില്ല ജോയിന്റ് ട്രഷറര്‍ ഷറഫു ചിറ്റന്‍ നന്ദിയും പറഞ്ഞു. ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ നൗഫല്‍ പാലക്കാടന്‍ , റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ അമീര്‍ പട്ടണത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ജില്ല വര്‍ക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട്, മീഡിയ കോര്‍ഡിനേറ്റര്‍ അലി അഹമ്മദ് ആസാദ്, ഫൈസല്‍ തമ്പലകോടന്‍, അക്ബര്‍ ബാദുഷ, ബഷീര്‍ കോട്ടക്കല്‍,മുജീബ് സി ഡി, ഉണ്ണികൃഷ്ണന്‍ സി സി, ഷബീറലി, സലീം വാഴക്കാട്, അന്‍സാര്‍ നൈതല്ലൂര്‍,നാസര്‍ കല്ലറ, ഇസ്മായില്‍ നന്നമ്പ്ര, യാഖൂബ് കുണ്ടൂര്‍, ശറഫുദ്ധീന്‍ (കെ എം സി സി) നിഷാദ് കൊണ്ടോട്ടി, ഷാനവാസ് റോക്ലാന്‍ഡ് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ മുത്തു പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ ഉമര്‍ അലി അക്ബര്‍, ജംഷീര്‍ ചെറുക്കാട് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉരുപത്തെട്ട് ടീമുകള്‍ മാറ്റുരച്ച ആവേശകരമായ പോരാട്ടത്തില്‍ ടീം അപ്പോളോ കോടശേരി ഒന്നാം സ്ഥാനവും ടീം പാണ്ടിക്കാട് രണ്ടാം സ്ഥാനവും നേടി.

ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് എന്നിവര്‍ ജേതാക്കളെ മെഡലണിയിച്ചു.ഗ്ലോബല്‍ കമ്മിറ്റി അംഗം യഹ്യ കൊടുങ്ങല്ലൂര്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്‌റുമാരായ മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, എന്നിവര്‍ ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് മൊമെന്റോ നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്,ജില്ല ട്രഷറര്‍ ഷറഫു ചിറ്റന്‍, അന്‍സാര്‍ നൈതല്ലൂര്‍,മുത്തു പാണ്ടിക്കാട്, അര്‍ഷാദലി എന്നിവര്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026