l o a d i n g

ഗൾഫ്

കെഎംസിസി സൂപ്പര്‍ കപ്പ് സമ്മാന പദ്ധതി : സ്വിഫ്റ്റ് കാര്‍ ഇബ്രാഹിം സുബ്ഹാന് കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 1, 2025

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ ഇബ്രാഹിം സുബ്ഹന് ഒന്നാം സമ്മാനമായ എ ബി സി കാര്‍ഗോ നല്‍കുന്ന സ്വിഫ്റ്റ് കാര്‍ കൈമാറി. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സി പി മുസ്തഫയും ചേര്‍ന്നാണ് സമ്മാനം കൈമാറിയത്.

ഗോള്‍ഗാല എന്ന പേരില്‍ കഴിഞ്ഞ ദിവസം എക്സിറ്റ് പതിനെട്ടിലെ അല്‍ വലീദ് ഇസ്തിറാഹയില്‍ നടന്ന പരിപാടിയിലാണ് വിജയികള്‍ക്കുള്ള മുഴുവന്‍ സമ്മാനങ്ങളും കൈമാറിയത്.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിയാദ് കണ്ട ഏറ്റവും മനോഹരമായ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ചത്. സംഘാടന മികവ് കൊണ്ടും ഫുട്‌ബോള്‍ പ്രേമികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ടൂര്‍ണമെന്റ് വരും വര്‍ഷങ്ങളിലും സംഘടിപ്പിക്കണമെന്നും പ്രവാസി സമൂഹം കെഎംസിസിക്ക് നല്‍കുന്ന പിന്തുണയാണ് ടൂര്‍ണമെന്റില്‍ പ്രകടമായതെന്നും അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ മാത്രമല്ല കല കായിക രംഗത്തും കെഎംസിസി നടത്തുന്ന ഇടപെടലുകള്‍ മികച്ചതാണെന്ന് പാരഗന്‍ റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ മുസ്ല്യാരകത്ത് അഭിപ്രായപ്പെട്ടു.

രണ്ടാം സമ്മാനത്തിന് അര്‍ഹനായ നിസാമുദീന്‍ ചേലേമ്പ്രക്ക് ഔട്ട് റൈറ്റ് ഗ്ലോബല്‍ നല്‍കുന്ന ബുള്ളറ്റ് ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും ഷംസു പെരുമ്പട്ടയും ചേര്‍ന്ന് കൈമാറി. മൂന്നാം സമ്മാനമായ ഐഫോണ്‍ സിക്സ്റ്റീന്‍ പ്രോമാക്‌സ് മോഡേണ്‍ സര്‍ക്യൂട്ട് മാനേജര്‍ ശാഹുല്‍ അന്‍വര്‍ വിജയിയായ നൗഫലിന് കൈമാറി.

രണ്ടാം സമ്മാന പദ്ധതിയില്‍ വിജയിയായ ഐഹാന്‍ നുള്ള സ്വര്‍ണ്ണ നാണയം കംഫര്‍ട്ട് ട്രാവല്‍സ് ഡയറക്ടര്‍ മുജീബ് ഉപ്പടയും സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്തും ചേര്‍ന്ന് നല്‍കി. രണ്ടാം സമ്മാനമായ ലാപ്‌ടോപ്പ് ഐ ബി ടെക് മാനേജര്‍ നാസര്‍ മൂച്ചിക്കാടന്‍ വിജയിയായ നൗഷാദ് കൊല്ലം നല്‍കി. മൂന്നാം സമ്മാനമായ വിമാന ടിക്കറ്റ് വിജയിയായ സുജ മലപ്പുറത്തിനും, നാലാം സമ്മാനത്തിന് അര്‍ഹനായ റാസിഖ്‌ന് സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ അഷ്റഫ് വെളളപ്പാടത്തിനും കൈമാറി.

കെഎംസിസി വനിത വിംഗിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഒപ്പന, അറബിക് ഡാന്‍സ്, വാദിത്വയിബ മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ്മുട്ട്, സ്‌കോപ്പ് ടീമിന്റെ മുട്ടിപ്പാട്ട്, ഇശല്‍ വിരുന്ന് തുടങ്ങി വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി.

ടൂര്‍ണമെന്റുമായി സഹകരിച്ച പ്രൈസ്മണി സമ്മാനിച്ച സിറ്റി ഫ്‌ലവര്‍ ഫൈനാന്‍സിംഗ് ഹെഡ് ഹസീബ്, മറ്റ് സ്ഥപന മേധാവികള്‍, അബ്ദുളള വല്ലാഞ്ചിറ, മുഹമ്മദ് വേങ്ങര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷംസു പെരുമ്പട്ട,മജീദ് പയ്യന്നൂര്‍, അഷ്റഫ് കല്‍പകഞ്ചേരി, ജലീല്‍ തിരൂര്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റഫീഖ് മഞ്ചേരി,അഡ്വ. അനീര്‍ ബാബു, നജീബ് നല്ലാംങ്കണ്ടി, ഷമീര്‍ പറമ്പത്ത്, പി സി അലി വയനാട്, സിറാജ് മേടപ്പില്‍, പി സി മജീദ്, വനിതാ വിംഗ് നേതാക്കളായ റഹ്‌മത്ത് അഷ്റഫ്, ജസീല മൂസ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026