l o a d i n g

ഗൾഫ്

അറബ് കപ്പിന് ഖത്തറില്‍ ഇന്ന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 1, 2025

ദോഹ: അറബ് കപ്പിന് ഖത്തറില്‍ ഇന്ന് തുടക്കം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്യും. അല്‍ഖോര്‍ അല്‍ ബൈത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. മത്സരം ഡിസംബര്‍ 18 വരെ തുടരും.

മേഖലയിലെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുണീഷ്യ സിറിയയെ നേരിടും. 32 മത്സരങ്ങളാണ് ടൂര്‍ണമെന്റിന്റെ ആകെയുള്ളത്. ഡിസംബര്‍ 1 മുതല്‍ 9 വരെയാണ് ഗ്രൂപ്പ് ഘട്ടം. ഡിസംബര്‍ 11 ഉം 12 നുമായി ക്വാര്‍ട്ടര്‍ ഫൈനല്‍. ഡിസംബര്‍ 15ന് സെമിഫൈല്‍. ഡിസംബര്‍ 18ന് ഫൈനലും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്ലേഓഫും നടക്കും.

തുണീഷ്യ, സിറിയ, ഖത്തര്‍, ഫലസ്തീന്‍ എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും മെറോക്കോ, കോമോറോസ്, സൗദി, ഒമാന്‍ എന്നിവ ഗ്രൂപ്പ് ബിയിലും കളിക്കും. ഈജിപ്ത്, കുവൈത്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് സിയിലാണ്. ഗ്രൂപ്പ് ഡിയില്‍ അള്‍ജീരിയ, സുഡാന്‍, ഇറാഖ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും മത്സരിക്കും.
ലുസൈല്‍ സ്റ്റേഡിയം, അല്‍ റയ്യാന്‍ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ഖോര്‍ അല്‍ ബൈത് സ്റ്റേഡിയം, ദോഹ സ്റ്റേഡിയം, എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ദോഹ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026