l o a d i n g

ഗൾഫ്

ഉംറ നിര്‍വഹിക്കുന്നതിനിടെ ആലുവ സ്വദേശി ഹറമില്‍ കുഴഞ്ഞുവീണ് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 1, 2025

മക്ക: ഉംറ നിര്‍വഹിക്കുന്നതിനിടെ ആലുവ സ്വദേശിയായ മുന്‍ പ്രവാസി ഹറമില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലുവ കുട്ടമശ്ശേരി ചാലക്കല്‍ മഹല്ല് പള്ളിക്കു സമീപം താമസിക്കുന്ന പരേതനായ ചെറോടത്ത് കുഞ്ഞു മുഹമ്മദിന്റെ (നായനാര്‍) മകന്‍ സലീമുദ്ദീന്‍ (56) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊരുമിച്ചാണ് ഉംറ നിര്‍വഹിക്കാന്‍ പോയിരുന്നത്.

20 വര്‍ഷത്തോളം ജിദ്ദ ബലദില്‍ ജോലി ചെയ്തിരുന്നു. ഏതാനും വര്‍ഷം മുന്‍പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ സലീമുദ്ദീന്‍ ബിസിനസ് നടത്തി വരികയായിരുന്നു. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിത പശ്ചാത്തലത്തില്‍ അറേബ്യന്‍ ചരിത്രങ്ങള്‍ ആസ്പദമാക്കി രചിച്ച 'മലനിരകള്‍ പറഞ്ഞ പൊരുളുകള്‍' എന്ന നോവലിന്റെ കര്‍ത്താവാണ് സലീമുദ്ദീന്‍. ഭാര്യ റംല (ഏലൂര്‍). മക്കള്‍: മിസ്‌ന, മിസൈനബ്.

കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട് ഉള്‍പ്പെടെയുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026