l o a d i n g

ഗൾഫ്

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എം.എ. യൂസഫലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 2, 2025

ദുബായ്: ദുബായില്‍ നടന്ന 'ഓര്‍മ കേരളോത്സവം' പരിപാടിയില്‍ സംസാരിക്കവെ പ്രമുഖ വ്യവസായി എം.എ. യൂസഫലി, പിണറായി വിജയന്‍ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വിശ്വാസം പ്രകടിപ്പിച്ചു. യു.എ.ഇ.യുടെ മതസൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തെ അദ്ദേഹം പ്രശംസിച്ചു. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന നാടാണ് ഇതെന്നും, ജനങ്ങള്‍ സന്തോഷത്തോടെയും മതസൗഹാര്‍ദ്ദത്തോടെയും ഒത്തൊരുമിച്ച് ജീവിക്കുന്ന രാജ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ ഒരു കച്ചവടക്കാരന്‍ മാത്രമാണെന്നും രാഷ്ട്രീയമില്ലെന്നും യൂസഫലി ആവര്‍ത്തിച്ചു. 52 വര്‍ഷം മുമ്പ് താന്‍ യു.എ.ഇയില്‍ വന്നതുമുതല്‍ ഈ രാജ്യം തനിക്ക് എല്ലാം നല്‍കിയെന്നും അദ്ദേഹം അനുസ്മരിച്ചു.

കേരളത്തോടുള്ള യു.എ.ഇ. ഭരണാധികാരികളുടെ സ്‌നേഹവും സമീപനവും അദ്ദേഹം എടുത്തു പറഞ്ഞു. 'കേരളവും അവിടുത്തെ ജനതയും ഹൃദയത്തിലാണെ' എന്നാണ് യു.എ.ഇ. ഭരണാധികാരികള്‍ പറയുന്നത്. കേരള ജനത ഈ രാജ്യത്തിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും യൂസഫലി അഭിപ്രായപ്പെട്ടു. ഇവിടുത്തെ ഭരണാധികാരികള്‍ സ്‌നേഹവും സഹോദര്യവുമാണ് നല്‍കുന്നത്. യു.എ.ഇ.യിലെ രാഷ്ട്രീയം ജീവിതപ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026