l o a d i n g

ഗൾഫ്

യോഗ ഗ്ലോബല്‍ ഫെഡറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് 2026 ജൂണില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 2, 2025

റിയാദ്: യോഗയുടെയും യോഗാസനയുടെയും അന്താരാഷ്ട്ര ഭരണസമിതിയായ യോഗ ഗ്ലോബല്‍ ഫെഡറേഷന്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അംഗരാജ്യങ്ങളും ഫെഡറേഷന്റെ ആരംഭം അംഗീകരിക്കുന്നതിനും സ്ഥാപക നേതൃത്വത്തെ സ്ഥിരീകരിക്കുന്നതിനുമായി വെര്‍ച്വലായി ഒത്തുചേര്‍ന്നു. പുതിയ ഭരണസമിതിയെയും തെരഞ്ഞെടുത്തു.
പത്മശ്രീ പുരസ്‌കാര ജേതാവായ ഷൈഖ അല്‍-സബാഹ് (കുവൈറ്റ്) ആണ് പ്രസിഡന്റ്. അവാര്‍ഡ് ജേതാവായ സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് അല്‍വലീദ് അല്‍ഖൈദ് (സൗദി അറേബ്യ) സെക്രട്ടറിയായി നിയമിതനായി.

സംഘടനയുടെ ആദ്യത്തെ പ്രധാന പ്രഖ്യാപനവും യോഗത്തില്‍ നടന്നു. ഫെഡറേഷന്റെ ആദ്യത്തെ അന്താരാഷ്ട്ര യോഗ ചാമ്പ്യന്‍ഷിപ്പ് 2026 ജൂണില്‍ നടക്കും. ജൂണ്‍ 21-ലെ വാര്‍ഷിക അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാകും ടൂര്‍ണമെന്റ് നടക്കുക. ഇത് ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ക്ക് വലിയ വേദിയാവുകയും, ഈ കായിക ഇനത്തിന് ഒരു പുതിയ മത്സരാധിഷ്ഠിത മുഖം നല്‍കുകയും ചെയ്യും.

'ഇന്ന് നമ്മള്‍ ലോകമെമ്പാടുമുള്ള യോഗയെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുന്നു,' അല്‍-സബാഹ് പറഞ്ഞു. 'ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്കകള്‍, ഓഷ്യാനിയ എന്നിവിടങ്ങളില്‍നിന്നുള്ള അംഗരാജ്യങ്ങള്‍ ചേരുമ്പോള്‍ ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു ആഗോള കുടുംബമാണ്. സെക്രട്ടറി ജനറല്‍ അല്‍വലീദ് അല്‍ഖൈദിനൊപ്പം 2026-ലെ ഉദ്ഘാടന ചാമ്പ്യന്‍ഷിപ്പിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നതായും അവര്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026