l o a d i n g

ഗൾഫ്

സംരംഭകര്‍ക്ക് ദിശാബോധമേകി ബിഗ് കോണ്‍ക്ലേവ്, മാറാം സൗദിയുടെ മാറ്റങ്ങള്‍ക്കൊപ്പം

Thumbnail
Publisher By     എ.എം. സജിത്ത്
December 3, 2025

ജിദ്ദ- സൗദി അറേബ്യയിലെ പ്രവാസി ബിസിനസുകാര്‍ക്കും നവസംരംഭകര്‍ക്കും പുതിയ ദിശാബോധമേകിയ 'ബിഗ് കോണ്‍ക്ലെവ് 2.0 ജനപങ്കാളിത്തംകൊണ്ടും നൂതന ആശയങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. സിജി ജിദ്ദ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് ജിദ്ദ വോക്കോ ഹോട്ടലില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ വിദ്യാഭ്യാസ-ആരോഗ്യ-ഐടി മേഖലയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ചെറുകിട, വന്‍കിട വ്യവസായ പ്രമുഖര്‍ പങ്കെടുത്തു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസൃതമായി ബിസിനസ് സംരംഭങ്ങളെ നവീകരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ബിഗ് കോണ്‍ക്ലേവിലൂടെ മുന്നോട്ടുവെച്ചത്. ബിസിനസ് ചെയ്യുന്നവര്‍ക്കും പുതുതായി കടന്നുവരുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ സെഷനുകളും ചോദ്യോത്തര പരിപാടിയുമായിരുന്നു മുഖ്യആകര്‍ഷണം. എഐ വിദഗ്ധനും എഡാപ്റ്റ് സി.ഇ.ഒയുമായ ഉമര്‍ അബ്ദുസ്സലാം, സൗദി അല്‍ ജസീറ ബാങ്കിലെ ക്രെഡിറ്റ് ഹെഡ് സാജിദ് പാറക്കല്‍, ഇജാബ ബിസിനസ് ഗ്രൂപ്പിന്റെ ചീഫ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് ഹാഷിര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. സിജി ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് ഒരുക്കിയ ഇ-സ്‌റ്റോറിന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു.

സൗദിയില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്കുകളുടെ സഹായത്തോടെ ഫണ്ട് കണ്ടെത്തുന്നത് എങ്ങനെയെന്ന് സാജിദ് പാറയ്ക്കല്‍ വിശദീകരിച്ചു. ബിസിനസ് സംരംഭകര്‍ക്ക് ഫണ്ട് എങ്ങനെ സൗദിയില്‍ ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കണം എന്നതായിരുന്നു മുഹമ്മദ് ഹാഷിറിന്റെ വിഷയം. എഐ യുടെ അനന്തസാധ്യതകളെ എങ്ങനെ ബിസിനസ് വളര്‍ച്ചക്ക് അനുകൂലമാക്കി മാറ്റാമെന്ന് ഉമര്‍ അബ്ദുസ്സലാം വിശദീകരിച്ചു. എഐയുടെ സങ്കീര്‍ണതകളെ ലളിതമായും നര്‍മം കലര്‍ത്തിയും സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിയുംവിധം അദ്ദേഹം വിശദീകരിച്ചു. ബിഗ് ഒരുക്കിയ ഇ-സ്റ്റോര്‍ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് സിജി ബിഗ് എക്‌സ് കോം മെമ്പര്‍ ഇസ്സാം സിദ്ദിഖ് വിവരിച്ചു.

സിജി ജിദ്ദ വിമന്‍ കലക്റ്റീവ് ജനറല്‍ സെക്രട്ടറി സൗദ കാന്തപുരത്തിന്റെ 'മഴ മേഘങ്ങളെ പ്രണയിച്ചവള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഹെഡ് അഷ്ഫാഖ് മേലെകണ്ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് കുന്നത്ത്, എഞ്ചിനീയര്‍ മുഹമ്മദ് ബൈജു, ഫൈസല്‍ കുന്നുമ്മല്‍, എം.എം ഇര്‍ഷാദ്, റഷീദ് അമീര്‍, ജെ.സി.ഡബ്ല്യൂ.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അഡൈ്വസേര്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. സിജി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍മജീദ് ആശംസ നേര്‍ന്നു. ഷംന, ഫാത്തിമ ഹനാന്‍ എന്നിവര്‍ അവതാരകരായിരുന്നു. റിയാസ് കെ.എം സ്വാഗതവും ഷൈമിന്‍ നജീബ് നന്ദിയും പറഞ്ഞു. സിജി വിഷനറി ലീഡര്‍ കെ.ടി അബൂബക്കര്‍ അബ്ദുല്‍റഹ്‌മാന്‍ ഖിറാഅത്ത് നടത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026