l o a d i n g

ഗൾഫ്

പറവൂര്‍ തത്തപ്പിള്ളിയില്‍ യു.എ.ഇ ദേശീയ ദിനാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

പറവൂര്‍: പ്രവാസി വ്യവസായി സംഘടിപ്പിച്ച 54 ാമത് യു.എ.ഇ.ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. 42 വര്‍ഷമായി അബുദാബിയില്‍ ഫയര്‍ ആന്റ് സേഫ്റ്റി രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന തത്തപ്പിളളി മാനടിയില്‍ സജീവനാണ് ബന്ധുക്കളേയും നാട്ടുകാരേയും ക്ഷണിച്ച് വസതിയില്‍ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചത്. തന്റെ സ്ഥാപനമായ എവര്‍ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും തത്തപ്പിളളി മാനടിയില്‍ കുമാരന്‍ ആന്റ് ജാനകി കുമാരന്‍ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു ആഘോഷങ്ങള്‍. വീടും പരിസരവും യു.എ.ഇ.പതാകകളാല്‍ അലങ്കരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ബാനറില്‍ അന്നം തരുന്ന നാടിന് സ്‌നേഹാദരവ് എന്ന വാക്യം ശ്രദ്ധിക്കപ്പെട്ടു.

യു.എ.ഇയുടേയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തിന് ശേഷം മാനടിയില്‍ സജീവും സഹധര്‍മ്മിണി സുമനയും മകള്‍ ഡോ.ഐശ്വര്യ സജീവും ചേര്‍ന്ന് യു.എ.ഇ.യുടെ ദേശീയ പതാകയുടെ മാതൃകയില്‍ തയ്യാറാക്കിയ കേക്ക് മുറിച്ചു. ജാതി മത ഭേദ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന യു.എ.ഇ.യുടെ സംസ്‌ക്കാരം ലോകത്തിന് മാതൃകയാണെന്നും ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളിലെ ദാരിദ്യം മാറ്റിയത് യു.എ.ഇയാണെന്നും മാനടിയില്‍ സജീവന്‍ പറഞ്ഞു. തുടര്‍ന്ന് വര്‍ണാഭമായ കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി രാവിലെ തത്തപ്പിളളി ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഡു വിതരണവും നടന്നു. ആഘോഷ പരിപാടികള്‍ക്ക് എം.എ.പ്രദീപ്, കെ.കെ.അബ്ദുള്ള, ദിനില്‍ തത്തപ്പിളളി, ബിന്നി ടി.എസ്., ബിജു മാങ്കുഴി, ബിജു ചുള്ളിക്കാട്ട്, എ.കെ.നടേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: തത്തപ്പിളളി മാനടിയില്‍ കുമാരന്‍ ആന്റ് ജാനകി കുമാരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച യു.എ.ഇയുടെ 54 ാം ദേശീയ ദിനാഘോഷ പരിപാടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാനടിയില്‍ സജീവനും സെക്രട്ടറി സുമന സജീവും ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026