l o a d i n g

ഗൾഫ്

പ്രവാസി വെല്‍ഫെയര്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

ദമാം: പ്രവാസി വെല്‍ഫെയര്‍ ദമാം വനിതാ വിഭാഗവും അബീര്‍ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് 'ഷീ ഹെല്‍ത്ത് -ഫെം കെയര്‍ ഇനീഷ്യേറ്റീവ്' എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് അവയര്‍നസ് ക്ലാസും സംഘടിപ്പിച്ചു. സ്ത്രീ എന്ന നിലയില്‍ ഒരു പെണ്‍കുട്ടിയുടെ ആര്‍ത്താവാരംഭം മുതല്‍ മേനോപോസ് വരെയുള്ള വിവിധ ഘട്ടങ്ങളെ കുറിച്ചും, ജീവിതശൈലിയുടെ ഭാഗമായി വന്നുചേര്‍ന്നിട്ടുള്ള വിവിധതരത്തിലുള്ള ശാരീരികവും മാനസികവും ആയിട്ടുള്ള വെല്ലുവിളികളെക്കുറിച്ചും ആരോഗ്യവതി ആയിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും അബീര്‍ മെഡിക്കല്‍ സെന്റര്‍ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ജെന്‍സി ചെമ്പകശ്ശേരി ക്ലാസ്സ് എടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

തുടര്‍ന്ന് നടന്ന മെന്റല്‍ ഹെല്‍ത്ത് എന്ന സെഷനില്‍ താഹിറ ഷെജീര്‍ സംസാരിച്ചു. വ്യായാമത്തെ കുറിച്ചുള്ള സെഷന്‍ ഫാത്തിമ ഹാഷിമും സജ്ന ഷക്കീറും കൈകാര്യം ചെയ്തു. പരിപാടിയില്‍ വിവിധ സൗജന്യ ടെസ്റ്റുകള്‍ ഒരുക്കി. ജസീറ ഐമന്‍ സ്വാഗതവും ജസീറ ഫൈസല്‍ നന്ദിയും പറഞ്ഞു. സുനില സലീം അധ്യക്ഷയായിരുന്ന പരിപാടിയില്‍ അസ്‌ന ജോഷി ആങ്കര്‍ ആയിരുന്നു. ഷോബി ഷാജു, റജ്‌ന അസ്ലം, ജിസ്‌ന സാബിഖ്, റഷീദ അലി, മുഹ്‌സിന, സിനി റഹിം , അനീസ മെഹബൂബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026