l o a d i n g

ഇന്ത്യ

കൂടുതല്‍ ബി.എല്‍.ഒമാരെ നിയമിക്കാമായിരുന്നു, സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമെന്ന് സുപ്രീം കോടതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 4, 2025

ന്യൂഡല്‍ഹി- വോട്ടര്‍ പട്ടിക പരിഷ്‌കരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിഎല്‍ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍)മാരുടെ ആത്മഹത്യകള്‍ ഉള്‍പ്പെടെയുള്ള മരണങ്ങളില്‍ അതീവ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ബിഎല്‍ഒമാരുടെ ജോലിസാഹചര്യങ്ങളുടെയും മാനസികാരോഗ്യത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് നിരീക്ഷിച്ച ബെഞ്ച്, പതിനായിരം ബിഎല്‍ഒമാരെ നിയോഗിച്ചിടത്ത് 30,000 പേരേ വരെ നിയോഗിക്കുകയും ജോലിഭാരവും സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കാവുന്നതുമാണെന്ന് കൂട്ടിച്ചേര്‍ത്തു.

ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ജീവനക്കാര്‍, പ്രത്യേകിച്ച് അവര്‍ അസുഖബാധിതരോ മറ്റെന്തെങ്കിലും കാരണംകൊണ്ട് ജോലി ചെയ്യാന്‍ കഴിയാത്തവരോ ആണെങ്കില്‍ അവര്‍ക്ക് അവധി അനുവദിക്കുകയും പകരക്കാരെ ചുമതല ഏല്‍പിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരുകളോട് പറഞ്ഞു. ഇത്തരത്തില്‍ സമാശ്വാസം ലഭിക്കാത്തപക്ഷം ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ബിഎല്‍ഒമാരുടെ മരണങ്ങളുടെ പശ്ചാത്തലത്തില്‍, നടന്‍ വിജയ് അധ്യക്ഷനായ ടിവികെ പാര്‍ട്ടിയാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്.

അതേസമയം, ബിഎല്‍ഒമാരുടെ മരണങ്ങളുടെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പു കമ്മിഷനാണെന്ന ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബിഎല്‍ഒമാര്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാണിച്ചു. ടിവികെയുടെ ഹര്‍ജി, തീര്‍ത്തും തെറ്റും അടിസ്ഥാനരഹിതവുമാണെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026