l o a d i n g

ഗൾഫ്

ജെ.ഡി.സി.സി സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 4, 2025

ജിദ്ദ: കേരളത്തിലെ ദഅവാ കൂട്ടായ്മയായ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ജിദ്ദയിലെ പോഷക ഘടകമായ അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് (JDCC) പുതിയ നേതൃത്വം. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 9 ഏരിയാ കമ്മിറ്റികള്‍ നിലവില്‍ വരികയും ഏരിയ കമ്മിറ്റികൡനിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട സെന്‍ട്രല്‍ കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുത്ത 41 അംഗ പ്രവര്‍ത്തക സമിതിയില്‍ നിന്നുമാണ് സെന്‍ട്രല്‍ കമ്മിറ്റിയുടെ 2026-27 കാലയളവിലേക്കുള്ള ഒമ്പതംഗ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

സുനീര്‍ പുളിക്കല്‍ (പ്രസിഡണ്ട്), റഷീദ് ചേരൂര്‍ (വൈസ് പ്രസിഡണ്ട്), ഫൈസല്‍ വാഴക്കാട് (ജനറല്‍ സെക്രട്ടറി), നബീല്‍ പാലപ്പറ്റ (ട്രഷറര്‍) മുഹമ്മദ് റിയാസ് (സെക്രട്ടറി-എഡുക്കേഷന്‍), റഫീഖ് ഇരിവേറ്റി (സെക്രട്ടറി-ദഅവ) റൗനഖ് ഓടക്കല്‍ (സെക്രട്ടറി-പബ്‌ളിസിറ്റി &സോഷ്യല്‍ മീഡിയ), സല്‍മാനുല്‍ ഫാരിസ് (സെക്രട്ടറി-ഐ.ടി.&യൂത്ത്), ഇഖ്ബാല്‍ തൃക്കരിപ്പൂര്‍ (സെക്രട്ടറി-മീഡിയ & സോഷ്യല്‍ വെല്‍ഫയര്‍) എന്നിവരാണ് പുതിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍.

കൂടാതെ വിവിധ വകുപ്പുകളിലേക്കുള്ള സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ദഅവ: റഫീഖ് ഇരിവേറ്റി (ചെയര്‍മാന്‍), ഡോ. റിയാസ് മാഹി (കണ്‍വീനര്‍), അബ്ദുര്‍റസാഖ് ഇരിക്കൂര്‍, ബദറുദ്ധീന്‍ കമ്പില്‍, മുജീബ് തച്ചമ്പാറ, ശിഹാബ് കിഴിശ്ശേരി, മുഹമ്മദ് താരിഖ്, മുഹമ്മദ് റാഫി വഴിക്കടവ്, റഷീദലി കോഴിക്കോട്, റിയാസ് തുവ്വൂര്‍, അബ്ദുല്‍ കരീം, വി. അബ്ദുസ്സമദ് (അംഗങ്ങള്‍). എഡ്യുക്കേഷന്‍: മുഹമ്മദ് റിയാസ് (ചെയര്‍മാന്‍) അബ്ദുല്‍ ജബ്ബാര്‍ വണ്ടൂര്‍ (കണ്‍വീനര്‍) ജഷീര്‍ മലപ്പുറം, നൗഫല്‍ പീടിയേക്കല്‍, സനീര്‍ ബാബു സി.പി., അഫീഫ് അബ്ദുസ്സമദ്, എം. ലിനീഷ്, ഹാരിസ് കുറുവ, ഷഹീഖ് വഴിക്കടവ്, മുഹമ്മദ് കുട്ടി കുറുവ, സല്‍മാനുല്‍ ഫാരിസ്, റഈസ് വെങ്ങേരി (അംഗങ്ങള്‍) പബ്‌ളിസിറ്റി & മീഡിയ: റൗനഖ് ഓടക്കല്‍ (ചെയര്‍മാന്‍), അബ്ദുര്‍റഹീം എടക്കര (കണ്‍വീനര്‍), ഹാരിസ് തറയില്‍, അഹ്‌മദ് മുഹ്സിന്‍, ദുല്‍ഖര്‍ഷാന്‍ അലനല്ലൂര്‍, ഉമര്‍ മഞ്ചേരി, ഇര്‍ഷാദ് തൃക്കരിപ്പൂര്‍, ജിന്‍ഷാദ് അങ്ങാടിപ്പുറം, ഷൗകത്തലി പി., ജാസിര്‍ പാവാളി (അംഗങ്ങള്‍), ഐ.ടി. & ഫോക്കസ്: സല്‍മാനുല്‍ ഫാരിസ് (ചെയര്‍മാന്‍), സൗബാന്‍ മൊറയൂര്‍ (കണ്‍വീനര്‍), മുഹമ്മദ് റഫീഖ് സുല്ലമി, യൂസുഫ് ചോലക്കല്‍, മിസ്ഹബ് അഹ്‌മദ്, അമ്മാര്‍, നസീബ്, അബ്ദുല്‍ ഹമീദ് ചെറിയമുണ്ടം, അബ്ദുല്‍ ഹകീം തെന്നല, അനീസ് അസ്ലം കൊണ്ടോട്ടി, ജലീസ്, ഫൈസല്‍ (അംഗങ്ങള്‍) സോഷ്യല്‍ വെല്‍ഫയര്‍: ഇഖ്ബാല്‍ ആമ്പാത്ത് (ചെയര്‍മാന്‍) ജഷീര്‍ മലപ്പുറം (കണ്‍വീനര്‍), റാഫി പുലിക്കോടന്‍, റിയാസ് എടരിക്കോട്, ഡോ. സ്വലാഹുദ്ധീന്‍, നബീല്‍ ഇളയിടത്ത്, ജലീല്‍ മാളിയേക്കല്‍, ഡോ. നൂറുദ്ധീന്‍, അബ്ദുല്‍ വഹാബ് മടപ്പള്ളി, അബ്ബാസ് മൂന്നിയൂര്‍, മുഹമ്മദ് ആഷിഫ്, മന്‍ഹല്‍ വെട്ടുപാറ, അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി (അംഗങ്ങള്‍) മദ്രസ, ഇഞഋ & അല്‍ഫിത്ര സ്‌കൂള്‍: ഫൈസല്‍ വാഴക്കാട് (ചെയര്‍മാന്‍), ഷാനിദ് നന്ദി (കണ്‍വീനര്‍), റഫീഖ് സുല്ലമി, മുഹമ്മദ് ജഷീര്‍, റമീസ്, ശിഹാബ് ബവാദി, നൗഫല്‍ മഹ്ജര്‍, റഫീഖ് ഇരിവേറ്റി, സല്‍മാന്‍ 9 (അംഗങ്ങള്‍) സെന്റര്‍ മെയിന്റെനന്‍സ്: അബ്ദുര്‍റഷീദ് ചേരൂര്‍ (ചെയര്‍മാന്‍) റിയാസ് എടരിക്കോട് (കണ്‍വീനര്‍), ശിഹാബ്, അബ്ദുര്‍റഹീം, റമീസ്, മുനീര്‍ ബാബു (അംഗങ്ങള്‍) പബ്‌ളിക് റിലേഷന്‍: സുനീര്‍ പുളിക്കല്‍ (ചെയര്‍മാന്‍) അബ്ദുല്‍ ജബ്ബാര്‍ വെട്ടുപാറ (കണ്‍വീനര്‍), അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, ജഷീര്‍, ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, ഡോ. അഷ്‌റഫ് ബദര്‍ അല്‍ തമാം, അബ്ദുര്‍റസാഖ് ഇരിക്കൂര്‍, അബ്ദുല്‍ ഹഖ് മട്ടന്നൂര്‍ (അംഗങ്ങള്‍) ജാമിഅഃ അല്‍-ഹിന്ദ്: റൗനഖ് ഓടക്കല്‍ (ചെയര്‍മാന്‍), അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍ (കണ്‍വീനര്‍), എഞ്ചിനീയര്‍ ശമീര്‍, അബ്ദുല്‍ ജബ്ബാര്‍ അല്‍ബൈക് (അംഗങ്ങള്‍) ക്രീയേറ്റീവ് വിംഗ്: അബ്ദുല്‍ റഷീദ് (ചെയര്‍മാന്‍), മുജീബ് തച്ചമ്പാറ (കണ്‍വീനര്‍), സല്‍മാനുല്‍ ഹാരിസ്, ഡോ. സ്വലാഹുദ്ധീന്‍, ഷമീര്‍ എടത്തനാട്ടുകര, അബ്ദുല്‍ ഹഖ് (അംഗങ്ങള്‍) ഫുഡ്: നബീല്‍ ഇളയിടത്ത് (ചെയര്‍മാന്‍) അബ്ദുല്‍ ജബ്ബാര്‍ ടൊയോട്ട (കണ്‍വീനര്‍), റിയാസ് എടത്തനാട്ടുകര, റിയാസുദ്ധീന്‍ മലപ്പുറം, അബ്ദുല്ല കോട്ടയില്‍, റബീബ് നിലമ്പൂര്‍ (അംഗങ്ങള്‍).

ഷറഫിയ്യയിലെ കേന്ദ്ര ആസ്ഥാനമായ അനസ് ബിന്‍ മാലിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പിന് ഇലക്ടറല്‍ ഓഫീസര്‍മാരായ അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, ജഷീര്‍ മലപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇസ്ലാമിന്റെ മൂല പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സച്ചരിതരായ സലഫുകളുടെ മന്‍ഹജുസരിച്ച് ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്താനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പരിശ്രമിക്കുന്ന ഒരു പതിറ്റാണ്ടിലേറെയായി ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലെയും മലയാളികള്‍ക്കിടയില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും, സാമൂഹ്യ ബോധവല്‍ക്കരണങ്ങളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നിറഞ്ഞ നില്‍ക്കുന്ന സംഘടനയാണ് ജെ.ഡി.സി.സി. സമകാലിക സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ സമര്‍ത്ഥമായി അതിജീവിച്ച്, ഒഴിവുസമയങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി വിജയം കൈവരിക്കുവാന്‍ പ്രയോജനകരമായ നിരവധി പരിപാടികള്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ചുകൊണ്ട് ജിദ്ദാ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റി അതിന്റെ പ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം തുടരുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026