l o a d i n g

ഗൾഫ്

ഡിസംബറില്‍ സജീവമായി ഖത്തര്‍ മ്യൂസിയംസ്. കാത്തിരിക്കുന്നത് ആകര്‍ഷകമായ സാംസ്‌കാരിക പരിപാടികള്‍

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
December 5, 2025

ദോഹ: കലയും സാംസ്‌കാരിക തനിമയും ഒത്തു ചേര്‍ന്ന് ഖത്തര്‍ മ്യൂസിയംസ് (QM) ഈ ഡിസംബറില്‍ സമൂഹത്തിനായി നിരവധി ആഘോഷ പരിപാടികള്‍ ഒരുക്കുന്നു. ഫോട്ടോവോക്, ആര്‍ട്ട് വര്‍ക്ഷോപ്പ്, പ്രദര്‍ശനങ്ങള്‍, പരിശീലന ക്ലാസുകള്‍ തുടങ്ങി എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 17 മുതല്‍ 22 വരെ, ആര്‍ട്ട് മില്‍ മ്യൂസിയവും അല്‍റിവാക്കും ചേര്‍ന്ന് 'ലൈഫ് ഈസ് ആര്‍ക്കിടെക്ച്ചര്‍' പ്രദര്‍ശനത്തിന് പ്രത്യേക ഗൈഡഡ് ടൂറുകള്‍ നടത്തും. പ്രശസ്ത ആര്‍ക്കിടെക്റ്റ് ഐ.എം. പേയിയുടെ കൃതികളും ശില്‍പകലാ ശൈലിയും വിദഗ്ധര്‍ വിശദീകരിക്കും. ഡിസംബര്‍ 9 വരെ കതാറ ഗാലറിയില്‍ ' ഫ്രെയിം ബൈ ഫ്രെയിം'' എന്ന സ്റ്റോറിടെല്ലിംഗ് വര്‍ക്ഷോപ്പ് നടക്കും. സിനിമാറ്റിക് ശൈലികളും വര്‍ണ്ണങ്ങളുടെ ഉപയോഗവും പഠിപ്പിക്കുന്ന ഈ പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടും.

ഡിസംബര്‍ 5ന്, ദേശീയ മ്യൂസിയം ഓഫ് ഖത്തറിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഫോട്ടോവോക് നടക്കും. ഖത്തരി ഫോട്ടോഗ്രാഫര്‍ മറിയം അല്‍ ഹേല്‍ നയിക്കുന്ന പരിപാടിയില്‍ മ്യൂസിയത്തിന്റെ പഴയ കൊട്ടാരവും ആധുനിക രൂപകല്‍പ്പനയും ക്യാമറയില്‍ പകര്‍ത്താന്‍ അവസരം ലഭിക്കും. ഡിസംബര്‍ 7ന്, ഖത്തര്‍ അര്‍ജന്റീന 2025 സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി അര്‍ജന്റീനയുടെ സമുദ്ര ചരിത്രം അവതരിപ്പിക്കുന്ന പ്രത്യേക പ്രഭാഷണവും നടക്കും. മത്താഫ് മ്യൂസിയത്തില്‍, ഡിസംബര്‍ മുഴുവന്‍ എല്ലാ ഞായറും ചൊവ്വയും ചിത്രകാരന്‍ ഇസ്മായില്‍ അസ്സാമിനൊപ്പം പോര്‍ട്രെയിറ്റ് വര്‍ക്ഷോപ്പ് നടത്തും. പെന്‍സില്‍, ചാര്‍ക്കോള്‍, പെയിന്റ് എന്നിവ ഉപയോഗിച്ചുള്ള പരിശീലനമാണ് നല്‍കുന്നത്. ഡിസംബര്‍ 13ന്, ടസ്വീര്‍ ഫെസ്റ്റിവലിന്റെയും ഖത്തര്‍ ഓട്ടോ മ്യൂസിയത്തിന്റെയും സഹകരണത്തില്‍ മവാതര്‍ സീലൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പ്രത്യേക ഫോട്ടോവോക് നടക്കും. സ്റ്റണ്ട് കാറുകളും മോഡിഫൈഡ് എസ്.യു.വികളും ക്യാമറയില്‍ പകര്‍ത്താനുള്ള മികച്ച അവസരമാണിത്. അതേസമയം, M7യില്‍ നടക്കുന്ന പരിപാടിയില്‍ ഫാഷന്‍ ഡിസൈന്‍, ദൃശ്യവത്കരണം, കലാസൃഷ്ടികള്‍ എന്നിവയില്‍ പരിശീലനം നല്‍കും. കലയും പൈതൃകവും ജനങ്ങളിലേക്ക് കൂടുതല്‍ അടുത്തെത്തിക്കുകയാണ് ഖത്തര്‍ മ്യൂസിയംസിന്റെ ലക്ഷ്യം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026