l o a d i n g

ഇന്ത്യ

യു.പിയില്‍ ഹിന്ദു കുടുംബം മുസ്ലിമിന് വീട് വിറ്റതിനെതിരെ പ്രതിഷേധം; വാങ്ങിയ ആള്‍ക്ക് ഹൃദയാഘാതം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 6, 2025

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഹിന്ദു കുടുംബം വിറ്റ വീട് മുസ്ലിം വിഭാഗത്തില്‍പ്പെട്ടയാള്‍ വാങ്ങിയതിനെച്ചൊല്ലി വിവാദം. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ പോലീസ് സ്റ്റേഷന് മുന്നിലും വിറ്റ വീടിന് മുന്നിലും ഹനുമാന്‍ ചാലിസ ചൊല്ലി രംഗത്തെത്തി. ഇതിനിടെ, പ്രതിഷേധം ഭയന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ വീട് വാങ്ങിയ സയീദ് അഹമ്മദ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായി.

മീററ്റിലെ ഥാപര്‍ നഗറില്‍ നവംബര്‍ 26-നാണ് സംഭവം. വീണ കല്‍റ, മകന്‍ അനുഭവ് കല്‍റ എന്നിവരില്‍ നിന്ന് 1.46 കോടി രൂപയ്ക്കാണ് സയീദ് വീട് വാങ്ങിയത്. എന്നാല്‍, ഹിന്ദുക്കള്‍ക്ക് മാത്രമേ ഈ മേഖലയില്‍ വീട് വില്‍ക്കാന്‍ പാടുള്ളൂ എന്ന് അവകാശപ്പെട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിക്കുന്നത്. രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.

നവംബര്‍ 30-ന് പ്രദേശത്തെ ഗുരുദ്വാരയ്ക്ക് മുന്നില്‍ മാംസക്കഷണങ്ങള്‍ കണ്ടെത്തിയത് സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നു. ഇത് 'വിധര്‍മികള്‍' ചെയ്തതാണെന്ന് പ്രാദേശിക ഹിന്ദുത്വ നേതാവായ സച്ചിന്‍ സിരോഹി ആരോപിച്ചു. തര്‍ക്കങ്ങള്‍ക്കിടയിലും സയീദ് പുതിയ വീട്ടിലേക്ക് മാറിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

തന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചും വായ്പയെടുത്തുമാണ് സയീദ് വീട് വാങ്ങിയതെന്ന് സഹോദരന്‍ ഷഹ്റോസ് പറഞ്ഞു. പാലിന്റെ മൊത്തവില്‍പ്പനക്കാരായ കല്‍റകളുടെ വീട് വാങ്ങുന്നതിലൂടെ ബിസിനസ് മെച്ചപ്പെടുത്താമെന്നും സയീദ് കണക്കുകൂട്ടിയിരുന്നു. അതേസമയം, തൃപ്തികരമായ വില ലഭിച്ചതിനാലാണ് വീട് വിറ്റതെന്ന് ഉടമ അനുഭവ് കല്‍റ പോലീസിനോട് വ്യക്തമാക്കി. സ്ഥലം എം.എല്‍.എ അമിത് അഗര്‍വാള്‍ വഴി വീട് വില്‍ക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. സയീദിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സച്ചിന്‍ സിരോഹി ആയിരിക്കുമെന്ന് സയീദിന്റെ കുടുംബം വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026