l o a d i n g

ഗൾഫ്

ഖാലിദ് ബിന്‍ വലീദിന്റെ വീരേതിഹാസം: സൗദിയുടെ ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു, അലിക് സഖാരോവ് സംവിധാനം ചെയ്യും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 6, 2025

ജിദ്ദ - ലോകപ്രശസ്ത ടിവി പരമ്പരയായ 'ഗെയിം ഓഫ് ത്രോണ്‍സി'ന്റെ സംവിധായകന്‍ അലിക് സഖാരോവ് സൗദി അറേബ്യയുടെ പിന്തുണയോടെ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'അണ്‍ബ്രോക്കണ്‍ സ്വോര്‍ഡ്' സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഇസ്ലാമിക ചരിത്രത്തിലെ വീരേതിഹാസം ഖാലിദ് ബിന്‍ അല്‍ വലീദിന്റെയും ചരിത്രപ്രസിദ്ധമായ യര്‍മൂക്ക് യുദ്ധത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

റിയാദിന് പുറത്തുള്ള വിനോദ നഗരമായ ഖിദ്ദിയ സിറ്റിയിലെ പുതിയ ഫിലിം ഹബ്ബായ 'പ്ലേമേക്കര്‍ സ്റ്റുഡിയോസി'ല്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെയും റിയാദ് സീസണിന്റെയും പിന്തുണയോടെ സേലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹൗസ് ഓഫ് കാര്‍ഡ്സ്, ഓസാര്‍ക്ക്, മാര്‍ക്കോ പോളോ തുടങ്ങിയ പ്രശസ്ത പരമ്പരകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച സഖാരോവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2026-ല്‍ ആരംഭിക്കും. ഇരുനൂറിലധികം അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഭാഗമാകും. ഖിദ്ദിയയിലെ തുവൈഖ് പര്‍വതനിരകളുടെ പശ്ചാത്തലവും പ്ലേമേക്കര്‍ സ്റ്റുഡിയോയിലെ അത്യാധുനിക സൗകര്യങ്ങളും ചിത്രത്തിനായി ഉപയോഗിക്കും.

നിര്‍മ്മാണം പുരോഗമിക്കുന്ന സിക്‌സ് ഫ്‌ളാഗ്‌സ് അമ്യൂസ്മെന്റ് പാര്‍ക്ക്, ഫോര്‍മുല വണ്‍ ട്രാക്ക്, 2034 ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം എന്നിവയുള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിയാണ് ഖിദ്ദിയ. വിഷന്‍ 2030-ന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലെ പ്രധാന സിനിമാ ഹബ്ബായി മാറുന്നതിനുള്ള സൗദി അറേബ്യയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് 40% പ്രൊഡക്ഷന്‍ റിബേറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്.

ഹൗസ് ഓഫ് ദ ഡ്രാഗണ്‍, ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായ റിച്ചാര്‍ഡ് ഷാര്‍ക്കിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പ്ലേമേക്കര്‍ സ്റ്റുഡിയോയില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ഇതൊരു ചരിത്രപരമായ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026